കേരളം

kerala

ETV Bharat / bharat

വിരുദുനഗര്‍ ഫാക്‌ടറി തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി - Virudhunagar factory fire in Tamil Nadu

സട്ടൂര്‍, കോവില്‍പ്പട്ടി, ശിവകാശി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി 30 പേരാണ് ചികിത്സയില്‍ കഴിയുന്നത്. തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്കായി പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്

Death toll mounts to 21 in Virudhunagar factory fire in Tamil Nadu  വിരുദുനഗര്‍ ഫാക്‌ടറി തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി  Virudhunagar factory fire in Tamil Nadu  Virudhunagar factory fire
വിരുദുനഗര്‍ ഫാക്‌ടറി തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി

By

Published : Feb 20, 2021, 7:16 AM IST

ചെന്നൈ:ഫെബ്രുവരി 12ന് വിരുദുനഗറിലെ പടക്ക നിര്‍മാണ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നതായി വിരുദുനഗർ ജില്ലാ കലക്ടർ ആർ.കണ്ണൻ വെള്ളിയാഴ്ച സ്ഥിരീകരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഫാക്ടറിയില്‍ അഗ്നിബാധയുണ്ടായതുമായി ബന്ധപ്പെട്ട് വിരുദുനഗർ പൊലീസ് ഒരാളെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ഇതുവരെ ആറ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും വിരുദുനഗർ പൊലീസ് സൂപ്രണ്ട് പി.പെരുമാൾ പറഞ്ഞു.

ഒമ്പതുപേര്‍ സംഭവസ്ഥലത്താണ് മരിച്ചത്. സട്ടൂര്‍, കോവില്‍പ്പട്ടി, ശിവകാശി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി 30 പേരാണ് ചികിത്സയില്‍ കഴിയുന്നത്. തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്കായി പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് 50000 രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ മരിച്ചവരുടെ കുടുംബത്തിന് ധനസഹായമായി മൂന്ന് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details