ന്യൂഡല്‍ഹി:ഖത്തറില്‍ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ. ഖത്തർ തടവിലാക്കിയ മുൻ നാവിക സേന ഉദ്യോഗസ്ഥർക്കാണ് വധശിക്ഷ. മലയാളി ഉൾപ്പെടെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന നടപടിയെന്ന് ഇന്ത്യയുടെ ആദ്യ പ്രതികരണം. ഖത്തറുമായി സംസാരിക്കുമെന്നും നിയമപരമായ എല്ലാ വശങ്ങളും തേടുകയാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം.
പറ്റാവുന്നതെല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം:വധശിക്ഷ എന്ന വിധിയില്‍ ഞങ്ങള്‍ വല്ലാത്ത ഞെട്ടലിലാണ്, വിശദമായ വിധിന്യായത്തിനായി കാത്തിരിക്കുകയാണ്. അവരുടെ കുടുംബാംഗങ്ങളുമായും നിയമവിദഗ്‌ധരുമായും ഞങ്ങള്‍ ബന്ധപ്പെട്ടുവരികയാണ്. നിയമപരമായ എല്ലാ വശങ്ങളും ഞങ്ങള്‍ സമഗ്രമായി പഠിച്ചിവരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയില്‍ അറിയിച്ചു.
ഞങ്ങള്‍ ഈ കേസിന് വളരെ പ്രാധാന്യം നല്‍കുകയും സൂക്ഷ്‌മമായി നിരീക്ഷിക്കുകയുമാണ്. ഞങ്ങള്‍ എല്ലാവിധ നിയമ സഹായങ്ങളും തുടരും. വിധിയില്‍ ഖത്തര്‍ അധികൃതരുമായി ചേര്‍ന്ന് പരിശോധിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഒരു വര്‍ഷത്തിലേറെയായി തടവിലാക്കപ്പെട്ടിരുന്ന എട്ട് നാവികസേന ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചുവെന്ന വാര്‍ത്ത രാജ്യം നടുക്കത്തോടെയാണ് കേട്ടത്. ഖത്തര്‍ സായുധ സേനയ്‌ക്ക് പരിശീലനവും അനുബന്ധ സേവനങ്ങളും ലഭ്യമാക്കിയിരുന്ന ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൾട്ടൻസി സർവീസസെന്ന സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്കാണ് ഖത്തര്‍ കോടതി വധശിക്ഷ വിധിച്ചത്. ഇവരുടെ ജാമ്യാപേക്ഷ മുമ്പ് പലതവണ കോടതി തള്ളുകയും ഇവരുടെ കസ്‌റ്റഡി കാലാവധി നീട്ടുകയും ചെയ്‌തിരുന്നു.
Also Read: സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വനിതക്ക് തൂക്കുകയര്‍; വധശിക്ഷ അംറോഹ കേസ് പ്രതി ഷബ്‌നത്തിന്