ഭുവനേശ്വര്‍: കൊവിഡ് രോഗം ബാധിച്ച് മരിച്ച രണ്ട് പേരുടെ അന്ത്യ കർമ്മങ്ങൾ ഒഡിഷ പൊലീസ് നടത്തി. ഒഡിഷയിലെ മയൂർഭഞ്ചിലാണ് സംഭവം. ഇവരുടെ മരണശേഷം കുടുംബാംഗങ്ങൾ കൊവിഡിനെ ഭയന്ന് അന്ത്യ കർമങ്ങൾ ചെയ്യാന്‍ വിസമ്മതിച്ചു.ഇതെത്തുടർന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി അന്ത്യ കർമങ്ങൾ നിർവഹിച്ചു.
കൊവിഡ് രോഗികളുടെ മരണം; അന്ത്യ കർമങ്ങൾ നടത്തി ഒഡിഷ പൊലീസ് - ഒഡീഷ പൊലീസ്
മനോരഞ്ജൻ ബെഹറ, രേണുവാല ഖത്വ എന്നിവരുടെ മൃതദേഹങ്ങളാണ് ഒഡീഷ പൊലീസ് സംസ്‌കരിച്ചത്
![കൊവിഡ് രോഗികളുടെ മരണം; അന്ത്യ കർമങ്ങൾ നടത്തി ഒഡിഷ പൊലീസ് Odisha police perform last rites of two Covid victims whose kin feared infection death of covid patients; odisha police performed last rites covid odisha കൊവിഡ് രോഗികളുടെ മരണം; അന്ത്യ കർമ്മങ്ങൾ നടത്തി ഒഡീഷ പൊലീസ് ഒഡീഷ പൊലീസ് കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11838274-634-11838274-1621559516424.jpg)
കൊവിഡ് രോഗികളുടെ മരണം; അന്ത്യ കർമ്മങ്ങൾ നടത്തി ഒഡീഷ പൊലീസ്
ഖുന്ത പൊലീസ് സ്റ്റേഷന് കീഴിലുള്ള ഭോളഗാഡിയ ഗ്രാമത്തിലെ ഒരു കുടിലിനുള്ളിൽ നിന്നാണ് മനോരഞ്ജൻ ബെഹറ എന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച രേണുവാല ഖത്വ തദ്കിജരൻ ഗ്രാമത്തിലാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. രേണുവാലയുടെ മകൻ സംഭവസ്ഥലത്ത് എത്തി അമ്മയുടെ മൃതദേഹം തൊടാൻ വിസമ്മതിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഖുന്താ സെമിത്തേരിയിൽ സംസ്‌കരിച്ചു.