ജയ്‌പൂർ : രാജസ്ഥാനിൽ ബിപർജോയ് ചുഴലിക്കാറ്റിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ജലോർ ജില്ലയിലെ അഹോർ മേഖലയിലാണ് കൃഷിയിടത്തിലെ ഒറ്റ മുറി വീട്ടിൽ താമസിച്ചിരുന്നവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂഡി ഗ്രാമവാസിയായ അർജുൻ സിംഗും ഭാര്യയും മകളുമാണ് മരിച്ചത്.
അർജുൻ സിംഗും കുടുംബവും ബിഷൻഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കൃഷിയിടത്തിലാണ് ഏറെ കാലമായി താമസിച്ചിരുന്നത്. ഇഷ്‌ടിക കൊണ്ട് ഉണ്ടാക്കിയ ഒറ്റ മുറി വീട്ടിലായിരുന്നു ഇരുവരുടേയും താമസം. കഴിഞ്ഞ ദിവസങ്ങളിൽ രാജസ്ഥാനിൽ ബിപർജോയ് ചുഴലിക്കാറ്റ് നാശം വിതച്ചപ്പോൾ ഇവരുടെ വീടും തകർന്ന് വീണിരുന്നു.
അപകടം നടന്ന സമയത്ത് മൂന്ന് പേരും വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നെന്നാണ് നിഗമനം. തകർന്ന് വീടിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ നിന്ന് ദുർദന്ധം വമിച്ചിരുന്നു. മൂന്ന് ദിവസമായി അർജുൻ സിങ്ങിനെ കുറിച്ചും കുടുംബത്തെ കുറിച്ചും ആർക്കും വിവരം ലഭിച്ചിരുന്നില്ല.
also read :Cyclone Biparjoy | രാജസ്ഥാനിലെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട 64 പേരെ രക്ഷപ്പെടുത്തി ; ഒറ്റപ്പെട്ടത് നിരവധി വീടുകള്‍
ശേഷം ചൊവ്വാഴ്‌ച (19.6.2023) പ്രളയബാധിതരുടെ സർവേ നടക്കുന്നതിനിടെ വയലിൽ വീട് തകർന്ന് കിടക്കുന്നതായുള്ള വിവരം പ്രദേശവാസി അറിയിക്കുകയായിരുന്നു. തുടർന്ന് ബിഷൻഗഡ് പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നതിനാൽ ഏറെ പണിപ്പെട്ടാണ് അർധരാത്രിയോടെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കാനായത്.
ബിപർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് രാജസ്ഥാനിൽ വലിയ നാശനഷ്‌ടങ്ങളാണ് ഉണ്ടായത്. ശക്തമായ മഴയിലും കാറ്റിലും ബാർമർ ജില്ലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ജില്ലയിൽ ഒറ്റപ്പെട്ടുപോയ 64 പേരെ സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്) രക്ഷപ്പെടുത്തിയിരുന്നു. നദികളിലും കുളങ്ങളിലും ഉണ്ടായ കുത്തൊഴുക്കിനെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ആകസ്‌മികമായി ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി പേരാണ് ദുരിതത്തിലായത്. കൃഷിയിടങ്ങളിൽ താമസിച്ചിരുന്ന പല കുടുംബങ്ങളും ഒറ്റപ്പെട്ടിരുന്നു.
also read :Cyclone Biparjoy | ഗുജറാത്തില്‍ കനത്ത നാശനഷ്‌ടം ; വൈദ്യുതിയില്ലാതെ 1,000 ഗ്രാമങ്ങള്‍
ഗുജറാത്തിൽ ആഞ്ഞടിച്ച് ബിപർജോയ് :മെയ് 15 ന് വൈകീട്ടാണ് ബിപർജോയ് ഗുജറാത്ത് തീരത്ത് എത്തിയത്. അന്ന് അർധരാത്രിവരെ ഗുജറാത്തിൽ അതിശക്തമായ മഴയും കാറ്റും വിതച്ച ചുഴലിക്കാറ്റിൽ സംസ്ഥാനത്ത് നിരവധി നാശനഷ്‌ടങ്ങളാണ് ഉണ്ടായത്. എന്നാൽ ഭരണകൂടം ആവശ്യമായ പ്രതിരോധ - സംരക്ഷണ നടപടികൾ സ്വീകരിച്ചിരുന്നതിനാൽ ആളപായം ഒഴിവായി.
also read :cyclone Biparjoy | മൂന്ന് ദിവസമെടുക്കും, ബിപർജോയ് നാശനഷ്‌ടം വിലയിരുത്തി പരിഹരിക്കാൻ ഗുജറാത്ത് സർക്കാർ
ഒരു ലക്ഷത്തോളം തീരദേശവാസികളെയാണ് ഗുജറാത്ത് സർക്കാർ മാറ്റിപ്പാർപ്പിച്ചത്. തുടർന്ന് ദുർബലമായ ചുഴലിക്കാറ്റ് രാജസ്ഥാനിലേയക്ക് കടന്നെങ്കിലും ശക്തമായ മഴയ്‌ക്ക് കാരണമായിരുന്നു.