കേരളം

kerala

ETV Bharat / bharat

Deaf Lawyer Argued In Supreme Court | സുപ്രീം കോടതിയില്‍ ആം​ഗ്യഭാഷയിൽ വാദം ; ചരിത്രം കുറിച്ച് മലയാളി അഭിഭാഷക

Equal Justice for Differently Abled | ഭിന്നശേഷിക്കാർക്കും തുല്യ നീതി ഉറപ്പാക്കാനുള്ള ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ ശ്രമമായിട്ടാണ് നടപടി വിലയിരുത്തപ്പെടുന്നത്. ഭിന്നശേഷിക്കാർ കോടതിയിലെത്തുമ്പോള്‍ നേരിടുന്ന വെല്ലുവിളികൾ മനസിലാക്കാന്‍ സുപ്രീം കോടതിയെ വിശദമായ ഓഡിറ്റിന് വിധേയമാക്കാന്‍ അദ്ദേഹം കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു.

Etv Bharat Sarah Sunny  Deaf Lawyer Argued In Supreme Court  Sarah Sunny Argued In Supreme Court  Equal Justice for Differently Abled  D Y Chandrachud  സാറാ സണ്ണി  സുപ്രീം കോടതി  ആം​ഗ്യ ഭാഷയിൽ കേസ് വാദം  ഡി വൈ ചന്ദ്രചൂഡ്  സൗരഭ് റോയ് ചൗധരി  സോളിസിറ്റർ ജനറൽ തുഷാർ മേത്ത  സഞ്ജിത ഐൻ
Supreme Court Allows Sarah Sunny- Practising Deaf, Mute lawyer To Argue In Sign Language

By ETV Bharat Kerala Team

Published : Sep 26, 2023, 5:37 PM IST

ന്യൂഡൽഹി : ശ്രവണ-സംസാര വെല്ലുവിളി നേരിടുന്ന അഭിഭാഷകയ്ക്ക് ആംഗ്യഭാഷയില്‍ കേസ് വാദിക്കാന്‍ അനുമതി നല്‍കി ചരിത്ര തീരുമാനവുമായി സുപ്രീം കോടതി. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ മലയാളി അഭിഭാഷക സാറ സണ്ണിയാണ് ചരിത്രത്തിലാദ്യമായി സുപ്രീംകോടതിയില്‍ ആംഗ്യഭാഷയില്‍ കേസ് വാദിച്ചത് (Deaf Lawyer Argued In Supreme Court-Sarah Sunny Made History). കോട്ടയമാണ് സാറ സണ്ണിയുടെ ജന്മദേശം.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് (Chief Justice D Y Chandrachud) നേരിട്ടാണ് സാറ ഹാജരായ കേസ് പരിഗണിച്ചത്. ദ്വിഭാഷിയായ വ്യാഖ്യാതാവ് (Interpreter) സൗരഭ് റോയ് ചൗധരി (Saurabh Roy Choudhary) സാറയ്ക്കുവേണ്ടി ആം​ഗ്യ ഭാഷ മൊഴിമാറ്റി. ഓൺലൈനായി പരിഗണിച്ച കേസില്‍ വ്യാഖ്യാതാവിനെ പങ്കെടുപ്പിക്കാന്‍ ആദ്യം മോഡറേറ്റർ അനുവദിച്ചില്ലെങ്കിലും പിന്നീട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇടപെടുകയായിരുന്നു. സാറയ്‌ക്കൊപ്പമുള്ള വ്യാഖ്യാതാവിന് നടപടി ക്രമങ്ങളിൽ പങ്കെടുക്കുന്നതിൽ പ്രശ്നമില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാൻ സൗരഭ് റോയ് ചൗധരിക്കും അനുമതി നൽകി.

ആംഗ്യഭാഷ ഉപയോഗിച്ച് സാറ വാദങ്ങൾ ഉന്നയിക്കുന്നതിലെ വൈദഗ്‌ധ്യം കോടതിമുറിയിലുള്ള എല്ലാവരും കൗതുകത്തോടെ വീക്ഷിച്ചു. തന്‍റെ കൈയും വിരലുകളും ഉപയോഗിച്ച് സാറ മുന്നോട്ടുവച്ച വാദങ്ങള്‍ വ്യാഖ്യാതാവായ സൗരഭ് റോയ് ചൗധരി കോടതിക്ക് പരിഭാഷപ്പെടുത്തി നല്‍കി. ചീഫ് ജസ്റ്റിസ് വളരെ ക്ഷമയോടെയാണ് സാറയുടെ വാദഗതികള്‍ സാകൂതം ശ്രദ്ധിച്ചത്.

സാറയുടെ വാദത്തെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത (Solicitor General Tushar Mehta) ഉൾപ്പടെയുള്ളവർ അഭിനന്ദിച്ചു. വ്യാഖ്യാതാവ് കോടതി നടപടികൾ അഭിഭാഷകനുവേണ്ടി പരിഭാഷപ്പെടുത്താനെടുത്ത വേഗത അവിശ്വസനീയമാണെന്നും കോടതിയുടെ നടപടി സ്വാഗതം ചെയ്യുന്നതായും തുഷാർ മേത്ത ബെഞ്ചിനെ ധരിപ്പിച്ചു.

Also Read:Supreme Court Onboard With National Judicial Data Grid : ദേശീയ ജുഡീഷ്യൽ ഡാറ്റ ഗ്രിഡിൽ സുപ്രീംകോടതിയും, പ്രഖ്യാപനം നടത്തി ചീഫ് ജസ്‌റ്റിസ്

അഡ്വക്കേറ്റ് ഓൺ റെക്കോർഡ് സഞ്ജിത ഐൻ ആണ് സാറയെ സുപ്രീം കോടതിയിൽ വാദിപ്പിക്കാന്‍ മുന്‍കൈയ്യെടുത്തത്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ അവകാശങ്ങൾ സംബന്ധിച്ച കേസില്‍ സാറ സണ്ണിയെ വാദിക്കാൻ അനുവദിക്കണമെന്ന് സഞ്ജിത ഐൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിനോട് അഭ്യർഥിക്കുകയായിരുന്നു. പരിഭാഷകന്‍റെ സഹായത്തോടെ തനിക്ക് ആത്മവിശ്വാസത്തോടെ വാദിക്കാൻ കഴിയുമെന്ന് വ്യക്തമായതായി സാറ പറഞ്ഞതായി സഞ്ജിത മാധ്യമങ്ങളോട് വെളിപ്പെടുത്തി. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഈ ദിവസം വളരെ പ്രധാനപ്പെട്ടതാണെന്നും സഞ്ജിത ചൂണ്ടിക്കാട്ടി.

ഭിന്നശേഷിക്കാർക്കും തുല്യ നീതി ഉറപ്പാക്കാനുള്ള ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ ശ്രമമായിട്ടാണ് നടപടി വിലയിരുത്തപ്പെടുന്നത്. ഭിന്നശേഷിക്കാർ കോടതിയിലെത്തുമ്പോള്‍ നേരിടുന്ന വെല്ലുവിളികൾ മനസിലാക്കാന്‍ സുപ്രീം കോടതിയെ വിശദമായ ഓഡിറ്റിന് വിധേയമാക്കാന്‍ അദ്ദേഹം കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു. ഇതുസംബന്ധിച്ച് പഠിക്കാനുള്ള സുപ്രീം കോടതി കമ്മിറ്റിക്കും അദ്ദേഹം രൂപം നൽകിയിരുന്നു.

ABOUT THE AUTHOR

...view details