കേരളം

kerala

ETV Bharat / bharat

മരിച്ചുവെന്ന് ഡോക്‌ടർ വിധിയെഴുതി; ശ്‌മശാനത്തിൽ നവജാതശിശുവിന് പുനർജന്മം, video - ശ്‌മശാനത്തിൽ നവജാതശിശുവിന് ജീവൻ

ഒഡിഷയിലെ കിയോഞ്ജർ ജില്ലയിലാണ് മരിച്ചുവെന്ന് ഡോക്‌ടറടക്കം വിധിയെഴുതിയ കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിവന്നത്.

Keonjhar baby incident  baby declared dead comes to life  Karanjia hospital  Odisha baby video  മരണപ്പെട്ടുവെന്ന് ഡോക്‌ടറടക്കം വിധിയെഴുതിയ കുഞ്ഞ് ജീവൻ വച്ചു  ശ്‌മശാനത്തിൽ നവജാതശിശുവിന് ജീവൻ
മരണപ്പെട്ടുവെന്ന് ഡോക്‌ടറടക്കം വിധിയെഴുതി; ഒടുവിൽ ശ്‌മശാനത്തിൽ പുതുജീവൻ നേടി നവജാതശിശു

By

Published : Jan 21, 2022, 6:27 PM IST

കിയോഞ്ജർ (ഒഡിഷ):ഡോക്‌ടർ മരിച്ചതായി പ്രഖ്യാപിച്ച നവജാത ശിശുവിന് അടക്കം ചെയ്യുന്നതിന് മുൻപ് ജീവന്‍റെ തുടിപ്പ്. ഒഡിഷയിലെ കിയോഞ്ജർ ജില്ലയിലാണ് മരിച്ചുവെന്ന് ഡോക്‌ടറടക്കം വിധിയെഴുതിയ കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിവന്നത്.

മരണപ്പെട്ടുവെന്ന് ഡോക്‌ടറടക്കം വിധിയെഴുതി; ഒടുവിൽ ശ്‌മശാനത്തിൽ പുതുജീവൻ നേടി നവജാതശിശു

ഖാദികപദ ഗ്രാമത്തിലെ സുനിയ മുണ്ടയുടെ ഭാര്യ റൈമണി മുണ്ട ജനുവരി 19നാണ് കരഞ്ജിയ ആശുപത്രിയിൽ ഒരു കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ ജനിച്ചയുടൻ കുഞ്ഞിന് ജീവനില്ലെന്ന് ഡോക്‌ടർ പ്രഖ്യാപിച്ചു. തുടർന്ന് മാതാപിതാക്കൾ കുഞ്ഞിന്‍റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി.

അയൽവാസികൾക്കൊപ്പം ചേർന്ന് സമീപത്തുള്ള ശ്‌മശാനത്തിൽ സംസ്‌കരിക്കാനായി കുഴിമാടം തയാറാക്കിയ ഉടൻ കുഞ്ഞ് കരയാനും ചലിക്കാനും തുടങ്ങി. തുടർന്ന് മാതാപിതാക്കളും നാട്ടുകാരും ചേർന്ന് കുഞ്ഞിനെ വീണ്ടും ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുകയായിരുന്നു. ഡോക്‌ടറുടെ അശ്രദ്ധയിൽ നാട്ടുകാർ പ്രതിഷേധവുമായെത്തുകയും ഡോക്‌ടർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്.

Also Read: viral video: സോഷ്യൽ മീഡിയയിൽ തരംഗമായി 40 വർഷം പഴക്കമുള്ള കുടിലിന്‍റെ സ്ഥലംമാറ്റം

ABOUT THE AUTHOR

...view details