ലഖ്‌നൗ:ഉത്തര്‍പ്രദേശിലെ ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ് വേയില്‍ മധ്യവയസ്‌കന്‍റെ മൃതദേഹം വാഹനങ്ങള്‍ കയറി ചതഞ്ഞ നിലയില്‍ കണ്ടെത്തി. തിങ്കളാഴ്‌ചയാണ് (ജനുവരി 15) മൃതദേഹം എക്‌സ്‌പ്രസ് വേയില്‍ കണ്ടെത്തിയത്. നിരന്തരമായി വാഹനങ്ങള്‍ കയറിയിറങ്ങിയതോടെ ശരീരത്തിലെ അവയവങ്ങളെല്ലാം വേര്‍പ്പെട്ട് പോയ നിലയിലായിരുന്നു (Agra Lucknow Expressway). ഞായറാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം.
വിവരമറിഞ്ഞ് തിങ്കളാഴ്‌ച (ജനുവരി 16) സ്ഥലത്തെത്തിയ പൊലീസ് മൃതദേഹത്തിന്‍റെ ഭാഗങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തി. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. എക്‌സ്‌പ്രസ് വേയില്‍ 500 മീറ്ററോളം ദൂരത്തേക്ക് ശരീരത്തിന്‍റെ ഭാഗങ്ങള്‍ വ്യാപിപ്പിച്ചതായും പൊലീസ് കണ്ടെത്തി.
അപകടമോ കൊലപാതകമോയെന്നതില്‍ അന്വേഷണം:മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വാഹനങ്ങളൊന്നും കണ്ടെത്തിയില്ല. അപകടത്തില്‍പ്പെട്ട മരിച്ചതാണെങ്കില്‍ സമീപത്ത് വാഹനം ഉണ്ടാകേണ്ടതാണ്. അതുകൊണ്ട് കൊലപാതകത്തിന് പിന്നാലെ മൃതദേഹം ഹൈവേയില്‍ ഉപേക്ഷിച്ചതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട് (Dead Body Found In Agra). അതേ സമയം ഹൈവേയിലൂടെ നടന്ന് പോകുമ്പോഴാണോ അപകടം ഉണ്ടായതെന്നും സംശയിക്കുന്നു. എന്നാല്‍ എക്‌സ്‌പ്രസ് വേയിലൂടെ കാല്‍നട സാധ്യമാകാത്ത സ്ഥിതിക്ക് കൊലപാതകത്തിലേക്കാണ് വീണ്ടും വിരല്‍ ചൂണ്ടുന്നത് (Murder Case In Lucknow).