ന്യൂഡൽഹി:സമൂഹ മാധ്യമങ്ങളിൽ തനിക്ക് ലൈംഗികാതിക്രമ ഭീഷണിയുണ്ടെന്ന് ഡൽഹി വനിത കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ. ബുധനാഴ്‌ച ട്വിറ്ററിലൂടെയാണ് സ്വാതി ഇക്കാര്യം വെളിപ്പെടുത്തിയത്. സാജിദ് ഖാനെ ബിഗ് ബോസിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് കത്തെഴുതിയതിന് പിന്നാലെ തനിക്ക് സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണികൾ വരുന്നുണ്ടെന്നും അതിനാൽ താൻ പൊലീസിൽ പരാതി നൽകുന്നുവെന്നും അവർ വ്യക്തമാക്കി.
ഡൽഹി വനിത കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാളിനെതിരെ ലൈംഗികാതിക്രമ ഭീഷണി - സാജിദ് ഖാനെതിരെ പരാതി
സാജിദ് ഖാനെ ബിഗ് ബോസിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് ഭീഷണികൾ നേരിടുന്നത്. ഭീഷണികളെ നിയമപരമായി നേരിടുമെന്നും ഡൽഹി വനിത കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ വ്യക്തമാക്കി.
മീടൂ മൂവ്മെന്‍റിൽ പത്ത് പെൺകുട്ടികൾ സാജിദ് ഖാനെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ചിട്ടുണ്ടെന്നും ഈ പരാതികളെല്ലാം സാജിദിന്‍റെ വികൃതമായ മാനസികാവസ്ഥയാണ് കാണിക്കുന്നതെന്നും ഇപ്പോൾ അയാൾക്ക് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ ഇടം നൽകിയത് തെറ്റാണെന്നും സ്വാതി മുൻപ് ട്വീറ്റ് ചെയ്‌തിരുന്നു. ബിഗ് ബോസിൽ നിന്ന് സാജിദ് ഖാനെ ഒഴിവാക്കാനാവശ്യപ്പെട്ട് ഞാൻ @ianuragthakur-ന് കത്തയച്ചുവെന്നും ട്വീറ്റിൽ കൂട്ടിച്ചേർത്തു.
സാജിദിന് ബിഗ് ബോസ് പോലൊരു ഷോയിൽ ഇടം നൽകിയതിനെ പലരും വിമർശിച്ച് രംഗത്തെത്തിയിരുന്നു.