ന്യൂഡൽഹി: ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ), ഭാരത് ബയോടെക് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്നതിൽ നിർണായക തീരുമാനം ഉണ്ടാകുമെന്ന് സൂചന.വാക്‌സിൻ അടിയന്തര ഉപയോഗത്തിന് അനുമതി നൽകണമെന്ന് കേന്ദ്ര ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ്റെ സബ്‌ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി ഡി.സി.ജി.ഐക്ക് ശുപാർശ നൽകിയിരുന്നു. ഡ്രഗ്‌സ് കൺട്രോളർ ജനറലിൻ്റെ പരിഗണനക്കും അന്തിമ തീരുമാനത്തിനും വേണ്ടിയാണ് ശുപാർശകൾ.
കൊവിഡ് വാക്സിന്‍റെ അടിയന്തര ഉപയോഗം; ഡി.സി.ജി.ഐ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും - ഡി.സി.ജി.ഐ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ), ഭാരത് ബയോടെക് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്നതിൽ നിർണായക തീരുമാനം ഉണ്ടാകുമെന്ന് സൂചന.
ഡി.സി.ജി.ഐ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും
അതേസമയം ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് സൗജ്യന വാക്‌സിൻ വിതരണം നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞിരുന്നു. നേരത്തെ വാക്‌സിൻ്റെ ഡ്രൈ റൺ നടത്തിയിരുന്നു. 719 ജില്ലകളിലായി 57,000 പേർക്ക് വാക്‌സിൻ നൽകി. ഇത് സംബന്ധിച്ച് 96,000 പേർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും ഡോ. ഹർഷ് വർധൻ പറഞ്ഞു.