കേരളം

kerala

ETV Bharat / bharat

കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍: കോർബെവാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി - കോര്‍ബെവാക്‌സ് അടിയന്തര ഉപയോഗം

കുട്ടികള്‍ക്കുള്ള ഭാരത് ബയോടെക്കിന്‍റെ കൊവാക്‌സിനും സൈഡസ് കാഡിലയുടെ സൈക്കോവ് ഡി വാക്‌സിനും ഡിസിജിഐ അംഗീകാരം നല്‍കിയിട്ടുണ്ട്

corbevax emergency use  corbevax gets dcgi approval  dcgi approves corbevax  biological e corbevax  കോർബെവാക്‌സ് അനുമതി  ബയോളജിക്കല്‍ ഇ കോര്‍ബെവാക്‌സ്  ഡിസിജിഐ കോര്‍ബെവാക്‌സ്  കോര്‍ബെവാക്‌സ് അടിയന്തര ഉപയോഗം  കോര്‍ബെവാക്‌സ് കൗമാരക്കാര്‍ വാക്‌സിനേഷന്‍
കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍: കോർബെവാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി

By

Published : Feb 15, 2022, 10:19 AM IST

ന്യൂഡൽഹി: ബയോളജിക്കൽ ഇയുടെ കൊവിഡ് വാക്‌സിനായ കോർബെവാക്‌സിന് 12നും 18നും ഇടയിൽ പ്രായമുള്ളവരില്‍ അടിയന്തര ഉപയോഗത്തിന് അനുമതി. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) വിദഗ്‌ധ സമിതിയാണ് വാക്‌സിന് അനുമതി നൽകിയത്. നിബന്ധനകൾക്ക് വിധേയമായാണ് അനുമതി നല്‍കിയിരിക്കുന്നത്.

കുട്ടികള്‍ക്കുള്ള ഭാരത് ബയോടെക്കിന്‍റെ കൊവാക്‌സിനും അഹമ്മദാബാദ് ആസ്ഥാനമായുള്ള സൈഡസ് കാഡിലയുടെ സൈക്കോവ് ഡി വാക്‌സിനും ഡിസിജിഐ അംഗീകാരം നല്‍കിയിട്ടുണ്ട്. 12 വയസിന് മുകളിലുള്ള കുട്ടികൾക്കായി അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ പ്ലാസ്‌മിഡ്-ഡിഎൻഎ വാക്‌സിനാണ് സൈക്കോവ് ഡി. കൊവിഡിനെതിരെ തദ്ദേശീയമായി വികസിപ്പിച്ച ആര്‍ബിഡി പ്രോട്ടീൻ സബ്-യൂണിറ്റ് വാക്‌സിനാണ് കോര്‍ബെ വാക്‌സ്.

15നും 18നും ഇടയിൽ പ്രായമുള്ള 1.5 കോടിയിലധികം കൗമാരക്കാർ രണ്ട് ഡോസ്‌ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 5,24,01,155 കൗമാരക്കാർക്ക് ആദ്യ ഡോസുകളും 1,63,10,368 പേര്‍ക്ക് രണ്ടാം ഡോസുകളും വിതരണം ചെയ്‌തിട്ടുണ്ട്.

Also read: ഫോട്ടോ ജേണലിസ്റ്റ് ടി കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ABOUT THE AUTHOR

...view details