ന്യൂഡൽഹി : രണ്ട് മുതൽ 18 വയസുവരെയുള്ളവരില്‍ കൊവാക്സിൻ ക്ലിനിക്കൽ ട്രയലിന് അനുമതി നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ). ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ രണ്ട്, മൂന്ന് ക്ലിനിക്കൽ പരീക്ഷണത്തിനാണ് അനുമതി നൽകിയത്.
രണ്ട് മുതൽ 18 വയസുവരെയുള്ളവരില്‍ കൊവാക്സിൻ ക്ലിനിക്കൽ ട്രയലിന് ഡിസിജിഐയുടെ അനുമതി - ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ
കൊവാക്സിൻ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിനാണ് അനുമതി ലഭിച്ചത്.
Also Read:രാജ്യത്ത് 3,62,727 പേർക്ക് കൂടി കൊവിഡ്, രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന
എയിംസ്, ഡൽഹി, പട്‌ന, നാഗ്‌പൂർ, മെഡിട്രീന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് തുടങ്ങിയ ഇടങ്ങളിൽ ആരോഗ്യമുള്ള 525 പേരിൽ ഭാരത് ബയോടെക് വാക്സിൻ ട്രയൽ നടത്തും. ഇൻട്രാമസ്കുലർ ഡോസുകളായി 28 ദിവസം വരെ വാക്സിൻ നൽകും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) ചേർന്ന് ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്സിൻ നിലവിൽ മുതിർന്നവരിലാണ് ഉപയോഗിക്കുന്നത്. മെയ് ഒന്ന് മുതൽ 18 സംസ്ഥാനങ്ങളിലേക്ക് നേരിട്ട് കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്നുണ്ടെന്നും കമ്പനി അറിയിച്ചു.