ന്യൂഡൽഹി:ഡിഫൻസ് റിസർച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത 2-ഡിയോക്‌സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന കൊവിഡ് പ്രതിരോധ മരുന്നിന് അനുമതി. ഡ്രഗ്‌സ് കൺട്രോളർ ഓഫ് ഇന്ത്യയാണ് മരുന്നിന് അടിയന്തര അനുമതി നൽകിയത്. ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിയുമായി സഹകരിച്ച് ഡിആർഡിഒ ലാബായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഐഎൻഎംഎസ്) ആണ് മരുന്ന് വികസിപ്പിച്ചത്.
മരുന്നിന്‍റെ ഉപയോഗത്തിലൂടെ കൂടുതൽ വേഗത്തിൽ രോഗമുക്തി നേടാൻ സാധിക്കുമെന്ന് ക്ലിനിക്കൽ പരിശോധനകളിൽ തെളിഞ്ഞതായി ഡിആർഡിഒ അറിയിച്ചു. 2-ഡിജി പരീക്ഷിച്ച കൂടുതൽ രോഗികളുടെയും ആർടിപിസിആർ പരിശോധനാഫലം നെഗറ്റീവായി മാറിയതായും രോഗത്തിന്‍റെ തീവ്രത കുറയ്‌ക്കുന്നതിന് ഈ മരുന്ന് വളരെയധികം സഹായിക്കുമെന്നും ഡിആർഡിഒ വ്യക്തമാക്കി.