ന്യൂഡൽഹി:ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം വളരെ മോശം അവസ്ഥയിലേക്ക്. അഞ്ച് വർഷത്തിലെ ഏറ്റവും മോശമായ വായുവാണ് നിവലിലുള്ളതെന്ന് കേന്ദ്ര മലിനീകരണ കൺട്രോൾ ബോർഡ് അറിയിച്ചു.
ദീപാവലിക്ക് ശേഷം ഡൽഹിയിലെ വായു നിലവാര സൂചിക 462ലെത്തി. കഴിഞ്ഞ വർഷം 435ഉം 2019ൽ 368 ആയിരുന്നു ദീപാവലിക്ക് ശേഷമുള്ള ഡൽഹിയിലെ വായു നിലവാര സൂചിക. ഡൽഹിയിൽ പടക്കങ്ങൾ ഉൾപ്പടെയുള്ളവ നിരോധിച്ചെങ്കിലും ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി വൻ തോതിൽ പടക്കങ്ങൾ തലസ്ഥാനത്ത് ഉപയോഗിച്ചിരുന്നു.
ദീപാവലി ആഘോഷത്തെ തുടർന്ന് തലസ്ഥാനത്ത് കട്ടിയുള്ള പുകയാണ് രൂപപ്പെട്ടത്. കഴുത്തിൽ ചൊറിച്ചിലും കണ്ണുകളിൽ വെള്ളം നിറയുന്നുവെന്നും ഡൽഹി നിവാസികൾ പരാതിപ്പെടുന്നുണ്ട്.