കേരളം

kerala

ETV Bharat / bharat

ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരൻ ഒരു ദിവസത്തെ കസ്റ്റഡിയിൽ - നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ

താനെ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരിക്കെയാണ് ഇക്‌ബാൽ കസ്‌കറിനെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്‌തത്.

davood ibrahim brother  davood ibrahim brother iqbal kaskar  NCB custody in drugs case  narcotics control beureau  ലഹരിമരുന്ന് കടത്ത്  ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു  ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരൻ ഇക്ബാൽ കസ്കർ  നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ  മഹാരാഷ്ട്ര ബിവണ്ടി കോടതി
ലഹരിമരുന്ന് കടത്ത്; ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

By

Published : Jun 26, 2021, 12:03 PM IST

മുംബൈ: അറസ്റ്റിലായ ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരൻ ഇക്ബാൽ കസ്കറിനെ ലഹരിമരുന്നു കടത്തുകേസിൽ ഒരു ദിവസത്തേക്ക് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിൽ വിട്ടു. മഹാരാഷ്ട്ര ബിവണ്ടി കോടതിയാണ് കസ്റ്റഡി ഉത്തരവ് പുറപ്പെടുവിച്ചത്. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ആവശ്യപ്രകാരമാണ് കസ്കറിനെ കസ്റ്റഡിയിൽ വിട്ടത്.

ജമ്മു കശ്മീരിൽനിന്നു 25 കിലോ ചരസ് പഞ്ചാബിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. 2003ൽ യുഎഇയിൽനിന്നു നാടുകടത്തപ്പെട്ട ഇക്ബാൽ കസ്കറിനെ 2017ൽ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ താനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിൽ ദാവൂദ് ഇബ്രാഹിമിന്‍റെ ഭൂമിയിടപാടുകൾ കൈകാര്യം ചെയ്തിരുന്ന ആളാണ് ഇക്ബാൽ കസ്കർ.

Also Read: ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരൻ ഇക്‌ബാൽ കസ്‌കർ അറസ്റ്റില്‍

"കേസ് ഗുരുതരമായ സ്വഭാവമുള്ളതാണെന്ന് മനസിലാക്കുന്നു. അതിനാൽ, മതിയായ അന്വേഷണത്തിന് സമയം ആവശ്യമാണ്," റിമാൻഡ് റിപ്പോർട്ടും കേസ് ഡയറിയും പരിശോധിച്ച് കോടതി പറഞ്ഞു.

ABOUT THE AUTHOR

...view details