ന്യൂഡൽഹി :ഡേവിസ് കപ്പ് 2022 വേൾഡ് ഗ്രൂപ്പ് I പ്ലേ ഓഫിൽ ഇന്ത്യൻ ടെന്നിസ് ടീം ഡെന്മാർക്കിനെ പരാജയപ്പെടുത്തി. രോഹൻ ബൊപ്പണ്ണ - ദിവിജ് ശരൺ സഖ്യം ഫ്രെഡറിക് നീൽസൺ മൈക്കൽ ടോർപെഗാഡ് സഖ്യത്തെ 6(3)-7(7), 6-4, 7(7)-6(4) എന്ന സ്കോറിന് പരാജയപ്പെടുത്തി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0 ന് സ്വന്തമാക്കി.
വെള്ളിയാഴ്‌ച നടന്ന സിംഗിൾസ് മത്സരങ്ങളിൽ രാംകുമാർ രാമനാഥനും യുകി ഭാംബ്രിയും വിജയിച്ച് ഇന്ത്യക്ക് 2-0 ന്‍റെ ലീഡ് നൽകിയിരുന്നു. ഇന്നത്തെ ഡബിൾസ് വിജയത്തോടെ പരമ്പര 3-0 ന് സ്വന്തമാക്കിയ ഇന്ത്യ ഡേവിസ് കപ്പ് 2022 ലോക ഗ്രൂപ്പ് I ഘട്ടത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.