കേരളം

kerala

ETV Bharat / bharat

കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പൊലീസ് സൂപ്രണ്ട് ഓഫീസിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചു - പൊലീസ് സൂപ്രണ്ട് ഓഫീസിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചു

പീഡിപ്പിക്കപ്പെട്ടെന്ന് പരാതി നല്‍കിയിട്ടും പൊലീസ് നിഷ്ക്രിയത്വം കാട്ടിയെന്ന് ആരോപിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

Dausa gangrape victim  Poison consumed outside SSP office  Gang rape victim in Dausa  Gangrape victim consumes poison outside SSP office  കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പൊലീസ് സൂപ്രണ്ട് ഓഫീസിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചു  പൊലീസ് സൂപ്രണ്ട് ഓഫീസിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചു  വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പൊലീസ് സൂപ്രണ്ട് ഓഫീസിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചു

By

Published : Dec 2, 2020, 4:13 PM IST

ദൗസ: കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി രാജസ്ഥാനിലെ ദൗസയില്‍ സീനിയര്‍ പൊലീസ് സൂപ്രണ്ടിന്‍റെ ഓഫീസിന് പുറത്ത് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പീഡിപ്പിക്കപ്പെട്ടെന്ന് പരാതി നല്‍കിയിട്ടും പൊലീസ് നിഷ്ക്രിയത്വം കാട്ടിയെന്ന് ആരോപിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഓഗസ്റ്റ് 23 ന് കാലിത്തീറ്റ എടുക്കാൻ വയലിൽ പോയ യുവതിയെ രണ്ട് യുവാക്കൾ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു . ഇതില്‍ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ മടിക്കുകയാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. അതേസമയം ഒരു പ്രതിയെ ഇതിനകം അറസ്റ്റുചെയ്തിട്ടുണ്ടെന്നും രണ്ടാമത്തെ കുറ്റവാളിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസെന്നും ഡിഎസ്പി ശങ്കർ ലാൽ മീന അറിയിച്ചു.

ABOUT THE AUTHOR

...view details