ലഖ്നൗ:ആണ്‍മക്കളാണ്സാധാരണ മാതാപിതാക്കളുടെ സംസ്കാരത്തിന് നേതൃത്വം നല്‍കാറ്. ആണ്‍മക്കളില്ലെങ്കില്‍ അടുത്ത പുരുഷ ബന്ധുക്കളിലാരെങ്കിലും നിര്‍വഹിക്കും. എന്നാല്‍ പുതിയകാലത്ത് അത്തരം പരമ്പരാഗത ശീലങ്ങള്‍ തിരുത്തിയെഴുതപ്പെടുകയാണ്. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച പിതാവിന്‍റെ മൃതദേഹം തോളിലേറ്റി മൂന്ന് പെണ്‍മക്കള്‍ ശവസംസ്കാരത്തിനായി കൊണ്ടുപോവുകയും അത് ദഹിപ്പിക്കുകയും ചെയ്തു. വാരണാസിയിലെ മണികർണിക ഘട്ടിലായിരുന്നു സംഭവം.
അച്ഛന്‍റെ മൃതദേഹം തോളിലേറ്റി പെണ്‍മക്കള്‍, അന്ത്യകര്‍മ്മങ്ങളും നടത്തി - നൊമ്പരമീ കാഴ്ച
ഗാസിയാബാദില്‍ അഭിഭാഷകനായ ഗിരിജേഷ് പ്രതാപ് സിങിന്‍റെ മൃതദേഹമാണ് പെണ്‍മക്കള്‍ ദഹിപ്പിച്ചത്.
ഗാസിയാബാദില്‍ അഭിഭാഷകനായ ഗിരിജേഷ് പ്രതാപ് സിങിന്‍റെ മൃതദേഹമാണ് പെണ്‍മക്കള്‍ ദഹിപ്പിച്ചത്. സിങ്ങിന്‍റെ മൂത്തമകളും ഹൈക്കോടതി അഭിഭാഷകയുമായ കത്യായനി സിങ് ആണ് ‘മുഖാഗ്നി’എന്ന അന്ത്യകർമങ്ങൾ ചെയ്തത്. കത്യായനിയെ കൂടാതെ സഹോദരിമാരായ ദിവ്യ, ത്രിപ്തി എന്നിവരും സംസ്കാര ചടങ്ങിൽ പങ്കെടുക്കുകയും അന്ത്യകർമങ്ങൾ നിര്‍വഹിക്കുകയും ചെയ്തു.
വിവിധ ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെട്ട ഗിരിജേഷിന് സഹായത്തിനുണ്ടായിരുന്നതും ഈ പെണ്‍മക്കള്‍ തന്നെ. കൊവിഡ് ഭീതിയെത്തുടര്‍ന്ന് അന്ത്യകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചു. വേണ്ടരീതിയില്‍ മെഡിക്കല്‍ സഹായം ലഭിച്ചില്ലെന്നും ആശുപത്രിയില്‍ കിടത്തിചികിത്സിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും മക്കള്‍ പറയുന്നു.