ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് സ്ഥാനാര്‍ഥികളുടെ വിജയം കൗതുകാവഹമാണ്. അനുപമ റാവത്തിന്‍റെയും റിതു ഖണ്ഡൂരിയുടെയും വിജയങ്ങള്‍ക്കാണ് മധുരക്കൂടുതല്‍. അച്ഛന്മാരെ തോല്‍പ്പിച്ച പ്രതിയോഗികളെ തെരഞ്ഞെടുപ്പ് ഗോദയില്‍ വീഴ്‌ത്തിയാണ് ഇരുവരും നിയമസഭയിലേക്ക് ജയിച്ചുകയറിയത്.
2012ൽ അന്നത്തെ മുഖ്യമന്ത്രി മേജർ ജനറൽ (റിട്ട.) ബി.സി ഖണ്ഡൂരിയെ 4,623 വോട്ടുകള്‍ക്കാണ് കോൺഗ്രസ് സ്ഥാനാർഥി സുരേന്ദ്ര സിങ് നേഗി പരാജയപ്പെടുത്തുന്നത്. ബി.സി ഖണ്ഡൂരിയുടെ തോല്‍വിയോടെയാണ് നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിമാര്‍ തോല്‍ക്കുന്ന പ്രവണത ആരംഭിയ്ക്കുന്നത്.
പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം, 2022ൽ ബി.സി ഖണ്ഡൂരി പരാജയം ഏറ്റുവാങ്ങിയ അതേ കോട്ദ്വാർ മണ്ഡലത്തില്‍ നിന്ന് സുരേന്ദ്ര സിങ് നേഗിയെ ബിജെപി സ്ഥാനാര്‍ഥിയായ റിതു ഖണ്ഡൂരി പരാജയപ്പെടുത്തി. 2017ല്‍ യാംകേശ്വർ മണ്ഡലത്തില്‍ നിന്ന് ജയിച്ച റിതു ഖണ്ഡൂരിയ്ക്ക് ഇത്തവണ സ്വന്തം മണ്ഡലത്തില്‍ ടിക്കറ്റ് ലഭിച്ചില്ല. അങ്ങനെയാണ് കോട്‌ദ്വാര്‍ മണ്ഡലത്തിലെത്തുന്നത്.