ന്യൂഡല്‍ഹി: ആർഎസ്‌എസിന്‍റെ പുതിയ ജനറൽ സെക്രട്ടറിയായി ദത്താത്രേയ ഹൊസബാലെയെ നിയമിച്ചു. ആർഎസ്എസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2009 മുതൽ ആർഎസ്എസിന്‍റെ സഹ് സര്‍ കാര്യവാഹക് ആയിരുന്നു ഹൊസബാലെ. ബംഗളൂരുവിൽ നടന്ന അഖില ഭാരതീയ പ്രതിനിധി സഭയുടെ വാർഷിക കോൺക്ലേവ് യോഗത്തിലാണ് തീരുമാനമുണ്ടായത്. ശിവമോഗ സ്വദേശിയായ ഹൊസബാലെ ഭയാജി ജോഷിയെ പകരക്കാരനാക്കും. 1968 ലാണ് ദത്താത്രേയ ഹൊസബാലെ ആർഎസ്‌എസിൽ ചേർന്നത്.
ദത്താത്രേയ ഹൊസബാലെ ആർഎസ്‌എസിന്‍റെ പുതിയ ജനറൽ സെക്രട്ടറി
ബംഗളൂരുവിൽ നടന്ന അഖില ഭാരതീയ പ്രതിനിധി സഭയുടെ വാർഷിക കോൺക്ലേവ് യോഗത്തിലാണ് ദത്താത്രേയ ഹൊസബാലെയെ തെരഞ്ഞെടുത്തത്
ദത്താത്രേയ ഹൊസബാലെ ആർഎസ്‌എസിന്‍റെ പുതിയ ജനറൽ സെക്രട്ടറി
കന്നഡ മാസികയായ അസീമയുടെ സ്ഥാപക എഡിറ്ററായിരുന്നു ഹൊസബാലെ. ഇന്ത്യ പോളിസി ഫൗണ്ടേഷന്‍റെ സ്ഥാപക ട്രസ്റ്റിയാണ്. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെടുകയും 16 മാസം ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തിരുന്നു. അഖില ഭാരതീയ വിദ്യാർഥി പരിഷത്തിന്‍റെ വിദ്യാർഥി സംഘടനയുടെ ജനറൽ സെക്രട്ടറിയായും അദ്ദേഹം 15 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.