ലഖ്‌നൗ :താടിയും മുടിയും വടിക്കുന്ന വിദ്യാര്‍ഥികളെ പുറത്താക്കുമെന്ന് ഉത്തര്‍പ്രദേശ് സഹാറന്‍പൂരിലെ ഇസ്‌ലാമിക പഠന കേന്ദ്രമായ ദാറുല്‍ ഉലൂം ദേവ്ബന്ദ്. ദാറുല്‍ ഉലൂം പഠന വിഭാഗം മേധാവി മൗലാന ഹുസൈന്‍ അഹമ്മദ് ഹരിദ്വാരിയാണ് ഉത്തരവിറക്കിയത്. മദ്രസയില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ തീര്‍ച്ചയായും അച്ചടക്കം പാലിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
താടിയും മുടിയും വടിച്ച് മദ്രസയില്‍ എത്തുന്ന വിദ്യാര്‍ഥികളെ സ്ഥാപനത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.താടി വടിച്ചതിന് സ്ഥാപനത്തില്‍ നിന്ന് നാല് വിദ്യാര്‍ഥികളെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്താക്കിയിരുന്നു. ക്ഷമാപണം എഴുതി നല്‍കിയിട്ടും വിദ്യാര്‍ഥികള്‍ക്ക് ദാറുല്‍ ഉലൂം പ്രവേശനം നിഷേധിക്കുകയാണുണ്ടായത്.