ന്യൂഡൽഹി:പ്രശസ്‌ത ഫോട്ടോ ജർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ ഖബറടക്കം ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ ശ്‌മശാനത്തിൽ നടക്കും. സിദ്ദിഖിയുടെ മൃതദേഹം ജാമിയ മിലിയയിൽ ഖബറടക്കണം എന്ന് അദ്ദേഹത്തിന്‍റെ കുടുംബം അഭ്യർഥിച്ചിരുന്നു. ഇതേ തുടർന്നാണ് സർവകലാശാലയുടെ ശ്‌മശാനത്തിൽ ഖബറടക്കാനുള്ള അനുമതി സർവകലാശാല വൈസ് ചാൻസലർ നൽകിയത്.
ഡാനിഷ് സിദ്ദിഖി അദ്ദേഹത്തിന്‍റെ ഉപരിപഠനം പൂർത്തിയാക്കിയിരുന്നത് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ നിന്നായിരുന്നു. 2005-2007 കാലഘട്ടത്തിൽ എജെകെ മാസ് കമ്മ്യൂണിക്കേഷൻ റിസർച്ച് സെന്‍ററിലായിരുന്നു സിദ്ദിഖി പഠിച്ചിരുന്നത്.