ഹൈദരാബാദ് :അർധരാത്രി സന്തോഷ് നഗറിലെ തിരക്കേറിയ റോഡുകളിൽ ഓട്ടോക്കാരുടെ സാഹസിക റേസിംഗ്. ഒവൈസി ജംഗ്ഷനിൽ നിന്ന് ഹൈദരാബാദിലെ ചന്ദ്രയാന്‍ഗുട്ടയ്ക്ക് ഇടയ്ക്കുള്ള പ്രദേശത്താണ് ഈ അപകടകരമായ റേസിംഗ് നടന്നത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
രണ്ട് ടയറിൽ അഭ്യാസപ്രകടനവുമായി ഓട്ടോ ഡ്രൈവർമാർ; വീഡിയോ വൈറൽ - സാഹസിക ഓട്ടോ റേസിംഗ്
ഓടുന്ന വാഹനത്തിന്‍റെ മുഴുവൻ ബാലൻസും രണ്ട് ടയറുകളില്‍ മാത്രം നിർത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
അർദ്ധരാത്രിയിൽ ഹൈദരാബാദ് റോഡിൽ സാഹസിക ഓട്ടോ റേസിംഗ്
ഓടുന്ന വാഹനത്തിന്‍റെ മുഴുവൻ ബാലൻസും ഒരു വശത്തെ ചക്രങ്ങളില്‍ മാത്രം നിലനിര്‍ത്തി മറുഭാഗം ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രകടനം. ഓട്ടോ റിക്ഷകളുടെ ബാലൻസ് നഷ്‌ടപ്പെട്ടാൽ വലിയ അപകടമാവും സംഭവിക്കുക. അപകടസാധ്യത പരിഗണിക്കാതെ നഗരത്തിലെ പ്രാദേശിക ഓട്ടോക്കാർ സാഹസികമായി വാഹനമോടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വഴിയാത്രക്കാരാണ് പകര്‍ത്തി പുറത്തുവിട്ടത്.
Last Updated : Feb 26, 2022, 4:59 PM IST