കേരളം

kerala

ETV Bharat / bharat

ദളിത് നേതാവിന്‍റെ കൊലപാതകം ; പ്രതികാരമായി 59കാരിയെ തലയറുത്ത് കൊന്നു - തലയറുത്ത് കൊലപ്പെടുത്തി

നിർമല ദേവിയെ കൊലപ്പെടുത്തിയത്, ദളിത് നേതാവ് പശുപതിയുടെ കൊലയാളികള്‍ക്ക് ഡിണ്ടിഗലിൽ താമസിക്കാന്‍ വീട് കണ്ടെത്താൻ സഹായിച്ചെന്ന് ആരോപിച്ച്

Dalit leader killing: Woman beheaded in revenge  Dalit leader  Dalit leader killing  Woman beheaded in revenge  ദലിത് നേതാവിന്‍റെ കൊലപാതകം  കൊലപാതകം  തലയറുത്ത് കൊലപ്പെടുത്തി  പശുപതി
ദലിത് നേതാവിന്‍റെ കൊലപാതകം; പ്രതികാരമെന്നോണം 59കാരിയെ തലയറുത്ത് കൊലപ്പെടുത്തി

By

Published : Sep 23, 2021, 4:16 PM IST

ചെന്നൈ :2012ൽ ദളിത് നേതാവ് പശുപതി പാണ്ഡ്യനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഡിണ്ടിഗലിൽ 59കാരിയെ തലയറുത്ത് കൊന്നു. ചെന്നിനായികൻപട്ടിയിലെ നിർമല ദേവിയാണ് കൊല്ലപ്പെട്ടത്.

ഇവരുടെ തല അറുത്തെടുത്ത് പശുപതി പാണ്ഡ്യന്‍റെ വീടിന് മുന്നിൽ സ്ഥാപിച്ചു. 2012 ജനുവരിയിലാണ് ഒരു സംഘം പശുപതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി അദ്ദേഹത്തെ വകവരുത്തിയത്.

Also Read: നെയ്യാർ ഡാമിൽ ബൈക്ക് റേസിങ്ങിനിടെ അപകടം ; യുവാവിന്‍റെ കാൽ ഒടിഞ്ഞുതൂങ്ങി

കേസിന്‍റെ വിചാരണ നടക്കവെ പ്രതികാരമെന്നോണം അഞ്ച് പേരെ കൊലപ്പെടുത്തിയിരുന്നു. പശുപതിയുടെ കൊലയാളികള്‍ക്ക് ഡിണ്ടിഗലിൽ താമസിക്കാന്‍ വീട് കണ്ടെത്താൻ സഹായിച്ചെന്ന് ആരോപിച്ചാണ് നിർമല ദേവിയെ വധിച്ചത്.

തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് ഒരു സംഘം ആളുകൾ ഇവരെ ആക്രമിച്ചത്. പ്രതികൾക്കായുള്ള അന്വേഷണം നടന്നുവരികയാണെന്ന് ഐജി അൻപ് മാധ്യമങ്ങളോട് പറഞ്ഞു.

ABOUT THE AUTHOR

...view details