ഗുണ:മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ മരിച്ച ദലിത് വൃദ്ധന്‍റെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചാന്ദ്പുര പ്രദേശവാസിയായ 70 വയസുള്ള കനയ്യ അഹിര്‍വാറിന്‍റെ മൃതദേഹം സംസ്ക്കരിക്കുന്നതാണ് തടഞ്ഞത്. സംഭവത്തില്‍ നാരായൺ സിംഗ് മീണ, രാംഭറോസ് മീണ, ദിലീപ് മീണ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. കനയ്യ അഹിര്‍വാര്‍ മരിച്ചതിന് ശേഷം അന്ത്യകര്‍മങ്ങള്‍ക്കായി ശ്‌മശാനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ മൂന്ന് പേര്‍ എതിര്‍പ്പുമായി വരികയായിരുന്നു. വിവരമറിഞ്ഞ് കുംഭ്‌രാജ് പൊലീസ് സ്ഥലത്തെത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.