ബെംഗളുരു: അയൽവാസികളെ ക്രിസ്‌തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് ദലിത് കുടുംബത്തിന് നേരെ ഒരു സംഘം ആളുകളുടെ ആക്രമണം. ഡിസംബർ 29ന് ബെലഗാവി ജില്ലയിലെ ഗോകക്കിന് സമീപമുള്ള തുകനാട്ടി ഗ്രാമത്തിലാണ് സംഭവം.
അയൽവാസികളെ ക്രിസ്‌തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്നാരോപിച്ച് മൂന്ന് സ്ത്രീകളടക്കം അഞ്ച് പേരടങ്ങുന്ന ദലിത് കുടുംബത്തിലേക്ക് ഒരു സംഘം ആളുകൾ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. അക്രമികൾ കുടുംബാംഗങ്ങൾക്ക് നേരെ ചൂട് സാമ്പർ ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ അഞ്ച് പേരും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.