ജലവർ (രാജസ്ഥാൻ):ജില്ലയിലെ ജതവ ഗ്രാമത്തിൽ ദലിത് കുടുംബങ്ങൾക്ക് നേരെ അതിക്രമം. ഗ്രാമത്തിലെ ഭൂരിപക്ഷം വരുന്ന ലോധ സമുദായത്തിൽപ്പെട്ടവർ തങ്ങളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ദലിത് വിഭാഗത്തിൽപ്പെട്ട ബൈർവ സമുദായത്തിലെ ജനങ്ങൾ ആരോപിക്കുന്നു. ദലിത് കുടുംബങ്ങൾ ഇതു സംബന്ധിച്ച് ജാവർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ക്ഷേത്രത്തിൽ ആരാധന നടത്തുന്നതിനെ ചൊല്ലിയാണ് ഇരുവിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടായത്. ബാബ രാംദേവിനെ ആരാധിക്കുന്ന ബൈർവ കുടുംബങ്ങൾ ക്ഷേത്രത്തിൽ കീർത്തനം ആലപിച്ചപ്പോൾ ലോധ സമുദായക്കാർ നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് സംഘർഷമുണ്ടാവുകയായിരുന്നു.