കേരളം

kerala

ETV Bharat / bharat

''എത്രയും വേഗം സുഖം പ്രാപിക്കട്ടെ'' രാഷ്‌ട്രപതിക്ക്‌ ആശംസകളുമായി ദലൈലാമ - രാഷ്‌ട്രപതി

നെഞ്ചിലെ അസ്വസ്ഥതകളെ തുടർന്ന്‌ ശനിയാഴ്‌ച്ചയാണ് രാഷ്‌ട്രപതിയെ‌ ഡൽഹി എയിംസിലേക്ക് മാറ്റിയത്‌.

Dalai Lama  Dalai Lama wishes speedy recovery to President Kovind  Dalai Lama wishes to President Kovind  Kovind bypass surgery  ദലൈലാമ  രാഷ്‌ട്രപതി  രാം നാഥ് കോവിന്ദ്‌
''എത്രയും വേഗം സുഖം പ്രാപിക്കട്ടെ'' രാഷ്‌ട്രപതിക്ക്‌ ആശംസകളുമായി ദലൈലാമ

By

Published : Mar 31, 2021, 7:50 PM IST

ഷിംല:ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ്‌ ആശുപത്രിയിൽ തുടരുന്ന രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്‌ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന്‌ ആശംസിച്ച്‌ ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ. '' രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്‌ ,താങ്കൾ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന്‌ പ്രാർഥിക്കുന്നുവെന്നും നിങ്ങളുടെ നല്ലൊരു സുഹൃത്താകാൻ എനിക്ക്‌ കഴിഞ്ഞത്‌ ഭാഗ്യമാണെന്നും'' ദലൈലാമ ട്വിറ്ററിൽ കുറിച്ചു.

നെഞ്ചിലെ അസ്വസ്ഥതകളെ തുടർന്നാണ് രാഷ്ട്രപതിയെ കരസേനയുടെ റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശനിയാഴ്‌ച ഡൽഹി എയിംസിലേക്ക്‌ മാറ്റിയ അദ്ദേഹത്തിന് ബൈപാസ് ശസ്ത്രക്രിയ നടത്താൻ ഡോക്‌ടർമാർ നിർദേശിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details