ധർമശാല:കൊവിഡ്-19 വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. ശനിയാഴ്‌ച ഹിമാചൽ പ്രദേശിലെ വസതിക്ക് സമീപമുള്ള സർക്കാർ ആശുപത്രിയിൽ നിന്നാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്. വാക്‌സിൻ സ്വീകരിച്ച ശേഷം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. അർഹരായ എല്ലാവരോടും പ്രത്യേകിച്ച് രോഗികളോടും വാക്‌സിൻ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് ദലൈലാമ - tibut
അർഹരായ എല്ലാവരോടും പ്രത്യേകിച്ച് രോഗികളോടും വാക്‌സിൻ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു
![കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് ദലൈലാമ Dalai Lama takes vaccine Dalai Lama Dalai Lama gets covid vaccine Dalai Lama vaccination Dalai Lama takes first dose of covid-19 ധർമശാല ദലൈലാമ പതിനാലാമത് ദലൈലാമ darmshala കൊവിഡ്-19 കൊവിഡ്-19 വാക്‌സിൻ covid-19 covid-19 vaccine ഹിമാചൽ പ്രദേശ് himachal pradesh tibut ടിബറ്റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10892662-thumbnail-3x2-hj.jpg)
Dalai Lama takes first dose of covid-19
1935 ജൂലൈ 6ന് ടിബറ്റിലെ ആംഡോ മേഖലയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് പതിനാലാമത് ദലൈലാമ ജനിച്ചത്. 85കാരനായ അദ്ദേഹം സമാധാനത്തിനുള്ള നൊബൈൽ സമ്മാന ജേതാവ് കൂടിയാണ്. ഹിമാചൽ പ്രദേശിലെ ഉത്തരേന്ത്യൻ മലയോര പട്ടണമായ ധർമശാലയിലാണ് അദ്ദേഹത്തിന്‍റെ പ്രവാസ ടിബറ്റൻ ഭരണം.