സുള്ള്യ :ദക്ഷിണ കന്നഡയിൽ ബിജെപി - യുവമോർച്ച നേതാവിനെ രണ്ടംഗസംഘം വെട്ടിക്കൊലപ്പെടുത്തി. ബെല്ലാരെയ്ക്ക് സമീപം നെട്ടാരുവിൽ ചൊവ്വാഴ്‌ച (ജൂലൈ 26) നടന്ന ആക്രമണത്തിൽ ബിജെപി - യുവമോർച്ച നേതാവ് പ്രവീൺ ആണ് (32) കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ബെല്ലാരെ പൊലീസ് അറിയിച്ചു.
ചൊവ്വാഴ്‌ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ബിജെപി യുവനേതാവും കോഴിക്കട ഉടമയുമായ പ്രവീണിനെ ബൈക്കിലെത്തിയ രണ്ട് അക്രമികൾ ചേർന്ന് മൂർച്ചയേറിയ ആയുധങ്ങളുപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ഇവര്‍ കടന്നുകളഞ്ഞു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണം സംഭവിച്ചത്.