കേരളം

kerala

ETV Bharat / bharat

Horoscope : നിങ്ങളുടെ ഇന്ന് (ഓഗസ്റ്റ് 5 വെള്ളി 2022)

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം…

Horoscope prediction  Daily Horoscope  Astrology prediction  നിങ്ങളുടെ ഇന്ന്  ഇന്നത്തെ രാശിഫലം  ജ്യോതിഷഫലം ഇന്ന്
Horoscope : നിങ്ങളുടെ ഇന്ന് (ഓഗസ്റ്റ് 5 വെള്ളി 2022)

By

Published : Aug 5, 2022, 6:51 AM IST

ചിങ്ങം: ഇന്ന് എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് ഒരു മിതമായ ദിവസം ആയിരിക്കും. ഇന്ന് നിങ്ങൾ കുടുംബവുമൊത്ത് സമയം ചെലവഴിക്കും. നിങ്ങൾ കഷ്‌ടതയിൽ അകപ്പെട്ടാൽ അവർ നിങ്ങളെ സഹായിക്കും. സാമ്പത്തികമായി, ഇതു നിങ്ങൾക്ക് അനുയോജ്യമായ ഒരു ദിനമല്ല. സാമ്പത്തികലാഭം നിങ്ങൾക്ക് നഷ്‌ടമാകും. ഈ ദിവസം സൗഹൃദപരമായ നല്ല ബന്ധങ്ങൾ നിങ്ങൾ ഉണ്ടാക്കുന്നതായിരിക്കും.

കന്നി:ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. ശാരീരികവും മാനസികവുമായ അരോഗ്യനില നന്നായിരിക്കും. ധനലാഭം ഉണ്ടാകും. സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടുമൊപ്പം സന്തോഷപൂർവ്വം നിങ്ങൾ സമയം ചെലവഴിക്കും. ഇന്ന് ഏതുതരത്തിലുള്ള യാത്രയും നിങ്ങള്‍ക്ക് ഗുണകരമാകും.

തുലാം: പണത്തിന്‍റേയും സാമ്പത്തിക ഇടപാടിന്‍റേയും കാര്യത്തില്‍ നിങ്ങള്‍ സൂക്ഷ്‌മതയും സത്യസന്ധതയും പുലര്‍ത്തുന്നയാളാണ്. ഒരു ബിസിനസ് സംരംഭത്തിന് ധനസഹായം ആവശ്യമായി വരികയാണെങ്കില്‍ ഇതിനേക്കാള്‍ നല്ലൊരു സമയമില്ല. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ കൊണ്ട് എളുപ്പത്തില്‍ ആളുകളില്‍ മതിപ്പുളവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇതിന് പ്രധാന കാരണം നിങ്ങളുടെ മികച്ച ആരോഗ്യനിലയും പിരിമുറുക്കമില്ലാത്ത മാനസികനിലയുമാണ്. വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നു. സങ്കീര്‍ണങ്ങളായ തീരുമാനങ്ങളില്‍ വേഗത്തിലും കൃത്യമായും എത്തിച്ചേരാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. അതിന്‍റെ ഫലമായി നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുന്നു. ഇന്നത്തെ ദിവസം വൈകുന്നേരത്തെ ഗംഭീരമായ ഒരു സല്‍ക്കാരത്തോടുകൂടി ആഘോഷിക്കുക.

വൃശ്ചികം:സംസാരവും കോപവും നിയന്ത്രിക്കുക. വ്യാകുലതയും, ഉദാസീനതയും, ആയാസവും എല്ലാം ചേര്‍ന്ന് ഇന്ന് നിങ്ങളുടെ മനസിന് ശാന്തത കൈവരിക്കാന്‍ കഴിയില്ല. വാഹനമോടിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക. ഇന്ന് എന്തെങ്കിലും ചികിത്സാനടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അത് മാറ്റിവെക്കുക. നിയമപരമായ കാര്യങ്ങളില്‍ ഇന്ന് ശ്രദ്ധപുലര്‍ത്തണം. അല്ലെങ്കില്‍ അവ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുക. പ്രിയപ്പെട്ടവരുമായി നിസ്സാര പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ചൂടുപിടിച്ച തര്‍ക്കങ്ങള്‍ നടത്തും. സുഖാനുഭൂതികൾക്കായി നിങ്ങള്‍ പണം വ്യയം ചെയ്യുന്നതുകൊണ്ട് ചെലവുകള്‍ വര്‍ധിക്കാം.

ധനു: അല്ലലില്ലാത്ത കുട്ടിക്കാലത്തിലേക്ക് പോകാൻ നിങ്ങൾക്ക് ഇന്ന് ആഗ്രഹമുണ്ടാകും. നിങ്ങളത് നടപ്പിലാക്കുന്നത് നഗരപ്രാന്തത്തിലേക്ക് ഒരു ഉല്ലാസയാത്ര സംഘടിപ്പിച്ചുകൊണ്ട് ആയിരിക്കാം. കൂടാതെ നിങ്ങൾ ഒരു പഴയ സ്നേഹിതനെ കണ്ടുമുട്ടിയേക്കാം.

മകരം: ഇന്ന് നിങ്ങൾ ജോലിയുടെ കാര്യത്തിൽ അംഗീകരിക്കപ്പെടും. എന്നാൽ മറ്റുള്ള സന്ദർഭങ്ങളിലെ പോലെ നിങ്ങളുടെ സഹപ്രവർത്തകർ നിങ്ങളുടെ അഭിവൃധിയിൽ അസൂയപ്പെടുകയില്ല. അവർ ഹൃദയംഗമമായി നിങ്ങളെ പിന്തുണയ്ക്കും. ജോലി മാറാൻ ആഗ്രഹിക്കുന്നവർ ആ ചിന്ത കുറച്ചു സമയത്തേക്ക് മാറ്റി വയ്ക്കുക. ഇത് അതിനു പറ്റിയ സമയമായിരിക്കില്ല.

കുംഭം:എതിരാളികളുമായി ഇന്ന് നിങ്ങൾ വടംവലിക്ക് പോകാതിരിക്കുക. നിങ്ങൾക്കിന്ന് ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടാകാം. അശ്രദ്ധ നിങ്ങളെ ബുദ്ധിമുട്ടിക്കാം. എന്നാലും ഇന്ന് മാനസികമായ സന്തോഷം അനുഭവപ്പെടും. മേലധികാരികളുമായി ഇടപെടുമ്പോൾ സൂക്ഷിക്കുക. വിനോദകാര്യങ്ങള്‍ക്കായി നിങ്ങൾ പണം ചെലവഴിക്കും. കുട്ടികളെക്കുറിച്ചുള്ള മാനസികസംഘര്‍ഷം നിങ്ങളെ ബാധിക്കും. വിദേശത്തുനിന്ന് വാര്‍ത്തകള്‍ വന്നെത്തും.

മീനം: അധാര്‍മ്മികവൃത്തികളില്‍ ഏര്‍പ്പെടുന്നത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. വാക്കും കോപവും നിയന്ത്രിക്കണം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുക. നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്. ചികിത്സാചെലവുകള്‍ക്ക് സാധ്യത. പ്രതികൂലചിന്തകള്‍ നിങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

മേടം:ഇന്നത്തെ ദിവസം നിങ്ങൾ പരോപകാരിയായി മറ്റുള്ളവരെ സഹായിക്കാൻ ആയിരിക്കും കൂടുതൽ ഇഷ്‌ടപ്പെടുക. മറ്റുള്ളവർക്ക് ഇത് മണ്ടത്തരം ആണെന്ന് തോന്നുമെങ്കിലും നിങ്ങളെ സംബന്ധിച്ച് ഇത് നിങ്ങൾക്ക് ഒരുപാട് ആനുകൂല്യങ്ങൾ നൽകുന്നതായിരിക്കും. ഇത് നിങ്ങൾക്ക് മനസമാധാനം തരുന്നതിനും, ആശ്വാസം തരുന്നതിനും കാരണമാകും. ഇന്നത്തെ സന്തുഷ്‌ടമായ മാനസികാവസ്ഥയിൽ നിന്ന് ഒരുപാട് നല്ല ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതുമായിരിക്കും.

ഇടവം:നിങ്ങൾ ആശയവിനിമയരംഗത്തോ പൊതുപ്രഭാഷണരംഗത്തോ നിപുണനാണെങ്കിൽ നിങ്ങളുടെ പ്രേക്ഷകരെ അതിശയിപ്പിക്കുംവിധം അത്ഭുതകരമായ പ്രകടനം കാഴ്‌ചവെക്കുന്നതിന്‌ നിങ്ങൾക്ക് സാധിക്കും. പരസ്‌പരമുള്ള സംഭാഷണങ്ങളില്‍ പോലും നിങ്ങളുടെ വാക്‌ചാതുരി നിങ്ങളുടെ ശ്രോതാക്കളെ അമ്പരപ്പിക്കുന്നതായിരിക്കും. ഒരുപാട് പുതിയ സുഹൃത്തുക്കളെ നേടുന്നതോടൊപ്പം ചില പ്രത്യേക ദീർഘകാല ബന്ധങ്ങൾ ഉണ്ടാക്കുന്നതിനും നിങ്ങളുടെ ഈ കഴിവ് നിങ്ങളെ സഹായിക്കുന്നതായിരിക്കും.

മിഥുനം: നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക. വികാരപരമായി കാര്യങ്ങളെ കൈകാര്യം ചെയ്യരുത്. ജലസ്രോതസ്സുകൾ ഇന്ന് നിങ്ങൾക്ക് അപകടകരമായി മാറിയേക്കാം. ആയതിനാൽ ഇന്ന് ജലസ്രോതസ്സുകളിൽ നിന്നും ജലാശയങ്ങളിൽ നിന്നും അകന്നു നിൽക്കുക.

കര്‍ക്കടകം: നിങ്ങളെ എന്തോ ഒന്ന് അസ്വസ്ഥനാക്കുന്നുണ്ട്. ഒരു പക്ഷേ നിങ്ങള്‍ക്ക് ഇപ്പോഴത്തെ ജോലിയിലുള്ള അസംതൃപ്‌തിയാകാം അതിന് കാരണം. നിങ്ങള്‍ ഇതില്‍ കൂടുതല്‍ അര്‍ഹിക്കുന്നുണ്ട് എന്ന ബോധ്യം നിങ്ങൾക്കുള്ളതിലാണ് . ഇതാണ് നിങ്ങളെ നിരാശനും അസ്വസ്ഥനും ആക്കുന്നത്. അത്തരം സാഹചര്യത്തില്‍ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തി നോക്കുക. ശാന്തത പാലിക്കുകയും, ജീവിതത്തിലെ നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. അല്ലാത്തപക്ഷം വീട്ടില്‍ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ കലഹമുണ്ടാക്കും. അങ്ങനെ വീട്ടിലെ വിഭവസമൃദ്ധമായ ഭക്ഷണം നിങ്ങള്‍ക്ക് നഷ്‌ടമായേക്കും. നിങ്ങള്‍ക്ക് പാചകമറിയാമെങ്കില്‍ വലിയ പ്രശ്‌നമില്ല. ചില്ലറ അസുഖങ്ങള്‍ക്ക് സാധ്യതയുള്ളതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുക.

ABOUT THE AUTHOR

...view details