ചിങ്ങം :ഇന്ന് നിങ്ങൾക്ക് ലാഭകരമായ ദിവസമാണ്. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കള്‍ ഉദാരമനസ്ഥിതിയുള്ളവരായിരിക്കും. ഇന്ന് നിങ്ങൾ മനോഹരമായ ചില സ്ഥലങ്ങള്‍ സന്ദർശിക്കാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ നിങ്ങൾ ചാഞ്ചല്യം പ്രകടിപ്പിക്കുകയാണെങ്കില്‍ ഈ അവസരം നിങ്ങളുടെ കൈയിൽ നിന്ന് വഴുതി മാറിയേക്കാം.
കന്നി :ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ്. ജോലിയിലായാലും ബിസിനസിലായാലും കന്നി രാശിക്കാര്‍ക്ക് ഇന്ന് വിജയത്തിന്‍റെ ദിവസമാണ്. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ പറ്റിയ ദിവസമാണിന്ന്. പ്രൊഫഷണലുകള്‍ക്ക് വരുമാന വര്‍ധനവോ പ്രമോഷനോ കൈവരാനിടയുണ്ട്. പിതാവില്‍ നിന്ന് ചില നേട്ടങ്ങളുണ്ടാകാന്‍ സാധ്യത കാണുന്നു. കുടുംബത്തിലെ ഐക്യം നിങ്ങളുടെ ഇന്നത്തെ ദിവസം സമാധാന പൂർണമായി പര്യവസാനിക്കുന്നതിന് വഴിയൊരുക്കും.
തുലാം :ഇന്നത്തെ ദിവസം വ്യാപാരികളെ സംബന്ധിച്ചിടത്തോളം അനുകൂല ദിവസമാണ്. സഹപ്രവർത്തകരോട് ഊഷ്‌മളതയും സഹകരണ മനോഭാവവും അനുഭവപ്പെടും. ഒരു നീണ്ട അവധിക്കാലത്തിനുള്ള ഒരവസരം നിങ്ങൾക്കിന്ന് ലഭിച്ചേക്കാം.
വൃശ്ചികം :ഇന്നത്തെ ദിവസം എന്ത് കാര്യം ചെയ്യുമ്പോഴും നിങ്ങൾ ജാഗ്രതയും വിവേകവും പാലിക്കണം. ഇന്ന് നിങ്ങള്‍ക്ക് അനുകൂല ദിവസമല്ല. അതിനാൽ പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയാണ് നല്ലത്. നിങ്ങളുടെ കോപം നിയന്ത്രിക്കാന്‍ ശ്രമിക്കണം.
ധനു : ഇന്നത്തെ ദിവസം നിങ്ങളെ സംബന്ധിച്ചിടത്തോളം പ്രസന്നമായ ദിവസമായിരിക്കും. ദിവസം മുഴുവൻ നിങ്ങള്‍ക്ക് സന്തോഷം അനുഭവപ്പെടും. സുഹൃത്തുക്കളുമൊത്ത് പുറത്തുപോകാനുള്ള സാധ്യതയുണ്ട്. സാഹിത്യപ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ദിവസമാണ് ഇന്ന്. കച്ചവട മേഖലയിലും പങ്കാളിത്തം ലാഭകരമായിരിക്കും.
മകരം :നിങ്ങളുടെ പതിവ് കാര്യക്രമങ്ങൾ അതികഠിനമായി അനുഭവപ്പെടും. ഇന്നത്തെ പകൽ അവസാനിക്കുന്നതോടെ നിങ്ങൾ മാനസികമായും ശാരീരികമായും തളരുകയും ചെയ്യും. ഇന്നത്തെ ദിവസം നിങ്ങള്‍ വളരെയധികം ജാഗ്രത പുലർത്തുക. നിങ്ങളുടെ പ്രതിയോഗികൾ നിങ്ങളെ പരാജയപ്പെടുത്താനുള്ള വഴി തേടുകയായിരിക്കും. അതിനാൽ സാമർഥ്യത്തോട് കൂടി പ്രവർത്തിക്കുക.