ചിങ്ങം: അശ്രദ്ധമായ മനോഭാവംമൂലം ഇന്നത്തെ നിങ്ങളുടെ ചെലവുകൾ വർധിക്കാനിടയുണ്ട്. ചെലവ് കുറയ്ക്കാന് ശ്രമിക്കണം. ദിവസത്തിന്‍റെ അവസാന പകുതിയിൽ ജോലിസ്ഥലത്ത് നിസാര പ്രശ്നങ്ങൾ ഉണ്ടാകും. ഈ പ്രശ്‌നങ്ങൾ ഇപ്പോൾ അവഗണിക്കുകയാണെങ്കിൽ അവ പിന്നീട് വലിയ പ്രശ്‌നങ്ങളായി മാറും. അതുകൊണ്ട് അവ അടിയന്തിരമായി പരിഹരിക്കുക.
കന്നി: വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം ഇന്ന് സാധ്യമാകും. ജോലിസ്ഥലത്ത്, നിങ്ങളുടെ വാക്കുകളും, പ്രവർത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ ശ്രമിക്കും. മറ്റുള്ളവരോട് നർമ്മരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് അവരുടെ പ്രീതി നേടിയെടുക്കും.
തുലാം: നിങ്ങൾ ഒരു ജോലി ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂർത്തിയാക്കുകയും ചെയ്യും. നിങ്ങളുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരും, സഹപ്രവർത്തകരും നിങ്ങളുടെ ജോലിയിലുള്ള കഴിവിലും പ്രാഗത്‌ഭ്യത്തിലും മതിപ്പ് പ്രകടിപ്പിക്കും. ഇത് പ്രകടമാകുന്നത് നിങ്ങൾക്ക് ഓഫീസിൽ ലഭിക്കുന്ന പ്രൊമോഷനിലൂടെയോ അല്ലെങ്കിൽ നിങ്ങളുടെ ശമ്പളത്തിലുണ്ടാകാൻ പോകുന്ന ഒരു വർധനവിലൂടെയുമാണ്.
വൃശ്ചികം: നിങ്ങൾക്ക് ഒരു ഗ്രൂപ്പ് നേതാവാകുന്നതിനുള്ള എല്ലാ സ്വഭാവ സവിശേഷതകളുമുണ്ട്. കൂടാതെ ഇന്ന് നിങ്ങളുടെ അഭിരുചികളും ചാതുര്യങ്ങളും പ്രകടിപ്പിക്കുന്നതിനു അവസരം ലഭിക്കുകയും ചെയ്യും.
ധനു: ഇന്നത്തെ ദിവസത്തിന്‍റെ അവസാനപാദത്തിൽ വ്യക്തിത്വവികസനത്തെ കുറിച്ചും സ്വയം മെച്ചപ്പെടുന്നതിനെ കുറിച്ചുമൊക്കെ ആലോചിക്കുകയും പ്രവൃത്തിക്കുകയും ചെയ്യും. നിങ്ങളുടെ ചില പ്രവൃത്തികൾ ഗൃഹം പുതുക്കുന്നതിലേക്ക് നയിക്കും. മറ്റു ചില പ്രവർത്തികൾ നിങ്ങളുടെ സ്വപ്‌നഭവനം പണിയുന്നതിലേക്ക് നയിക്കും.
മകരം:ഇന്നത്തെ ദിവസം മാനസികവും ശാരീരികവുമായ ഉണർവ് ഉണ്ടാകും . ഇന്ന് ജോലിചെയ്യുന്ന സ്ഥാപനത്തിനു വേണ്ടി നിങ്ങളൊരു സുപ്രധാന തീരുമാനം എടുക്കാൻ സാധ്യതയുണ്ട്. മേലുദ്യോഗസ്ഥർക്കു മുന്നിൽ നിങ്ങളെകുറിച്ചുള്ള മതിപ്പ് വർധിക്കും. തിരക്കുകൾക്കിടയിലും ഇഷ്‌ടപ്പെട്ട വിനോദത്തിൽ നിങ്ങൾ ഏർപ്പെടും.