കേരളം

kerala

ETV Bharat / bharat

ഡി രാജ വീണ്ടും സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി - കാനം രാജേന്ദ്രൻ സിപിഐ

കേരളത്തില്‍ നിന്ന് കാനത്തിനും ബിനോയ് വിശ്വത്തിനും ഒപ്പം 15 അംഗങ്ങളെയാണ് സിപിഐ ദേശീയ കൗൺസിലിലേക്ക് വിജയവാഡയില്‍ നടന്ന ദേശീയ പാർട്ടി കോൺഗ്രസില്‍ തെരഞ്ഞെടുത്തത്

Etv BharatD Raja CPI general secretary for second term
Etv Bharatഡി രാജ വീണ്ടും സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി

By

Published : Oct 18, 2022, 7:06 PM IST

വിജയവാഡ: സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി രാജയെ വീണ്ടും തെരഞ്ഞെടുത്തു. വിജയവാഡയില്‍ നടന്ന സിപിഐ 24-ാം പാർട്ടി കോൺഗ്രസിലാണ് ഡി രാജയെ തുടർച്ചായ രണ്ടാം തവണയും ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നുള്ള നേതാവാണ് ഡി രാജ.

11 അംഗ ദേശീയ സെക്രട്ടേറിയറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തു. ഡി രാജയെ കൂടാതെ കെ നാരായണ, അതുല്‍ കുമാർ അൻജാൻ, അമർജീത് കൗർ, കാനം രാജേന്ദ്രൻ, ബികെ കാൻഗോ, ബിനോയ് വിശ്വം, പല്ലബ് സെൻഗുപ്‌ത, അസീസ് പാഷ, രാമകൃഷ്‌ണ പാൻഡ, നാഗേന്ദ്രനാഥ് ഓജ എന്നിവരാണ് ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങൾ.

കേരളത്തില്‍ നിന്ന്: കേരളത്തില്‍ നിന്ന് ദേശീയ കൗൺസിലിലേക്ക് കാനത്തിനും ബിനോയ് വിശ്വത്തിനും ഒപ്പം 15 അംഗങ്ങളെയാണ് ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുത്തത്. കെ പ്രകാശ് ബാബു, ഇ ചന്ദ്രശേഖരൻ, കെപി രാജേന്ദ്രൻ, കെ രാജൻ, പി പ്രസാദ്, ജിആർ അനില്‍, പിപി സുനീർ, ജെ ചിഞ്ചുറാണി, പി വസന്തം, രാജാജി മാത്യു തോമസ്, പി സന്തോഷ് കുമാർ, ചിറ്റയം ഗോപകുമാർ, ടിടി ജിസ് മോൻ എന്നിവരാണ് കേരളത്തില്‍ നിന്നുള്ള ദേശീയ കൗൺസില്‍ അംഗങ്ങൾ.

സത്യൻ മൊകേരിയെ കൺട്രോൾ കമ്മിഷൻ അംഗമായും തെരഞ്ഞെടുത്തു. മുൻ മന്ത്രി കൂടിയായ വിഎസ് സുനില്‍കുമാറിനെ ദേശീയ കൗൺസിലില്‍ ഉൾപ്പെടുത്താതിരുന്നത് ശ്രദ്ധേയമായി.

ABOUT THE AUTHOR

...view details