കേരളം

kerala

ETV Bharat / bharat

സൈറസ് മിസ്‌ത്രിയുടെ മരണം : അപകടത്തില്‍പ്പെട്ട കാര്‍ പരിശോധിക്കാന്‍ ഹോങ്കോങ്ങില്‍ നിന്ന് വിദഗ്‌ധ സംഘമെത്തി - മെഴ്‌സിഡസ് ബെൻസ്

സെപ്‌റ്റംബർ 4നാണ് ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്‌ത്രി കാറപകടത്തില്‍ മരിച്ചത്. പാല്‍ഘര്‍ ദേശീയപാതയിലെ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. എയർബാഗുകൾ തുറക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കാർ നിർമാതാക്കളോട് പൊലീസ് ചോദിച്ചിരുന്നു

cyrus mistry death  cyrus mistry  cyrus mistry car accident  സൈറസ് മിസ്‌ത്രിയുടെ മരണം  cyrus mistry mercedes air bag  മെഴ്‌സിഡസ് ബെൻസ്  സൈറസ് മിസ്‌ത്രി  cyrus mistry death mercedes experts  cyrus mistry death car examination  സൈറസ് മിസ്‌ത്രി വാഹനാപകടം  മെഴ്‌സിഡസ് വിദഗ്‌ധ സംഘം  സൈറസ് മിസ്‌ത്രി മരണം കാര്‍ പരിശോധന  മെഴ്‌സിഡസ് ബെൻസ്  മിസ്‌ത്രി മരണം എയര്‍ബാഗ്
സൈറസ് മിസ്‌ത്രിയുടെ മരണം: അപകടത്തില്‍പ്പെട്ട കാര്‍ പരിശോധിക്കാന്‍ ഹോങ്കോങിൽ നിന്നുള്ള വിദഗ്‌ധ സംഘമെത്തി

By

Published : Sep 14, 2022, 12:42 PM IST

താനെ (മഹാരാഷ്‌ട്ര) : പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സിന്‍റെ മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്‌ത്രിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കാര്‍ പരിശോധിക്കുന്നതിനായി ഹോങ്കോങിൽ നിന്നുള്ള മെഴ്‌സിഡസ് വിദഗ്‌ധ സംഘം താനെയിലെ ഷോറൂമിലെത്തി. വാഹനം വിശദമായി പരിശോധിച്ച ശേഷം മെഴ്‌സിഡസ് ബെൻസ് കമ്പനിക്ക് സംഘം റിപ്പോർട്ട് സമർപ്പിക്കും. അപകട സമയത്ത് എയർബാഗുകൾ തുറക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കാർ നിർമാതാക്കളോട് അന്വേഷണ സംഘം ചോദിച്ചിരുന്നു.

അന്വേഷണ ഘട്ടങ്ങളില്‍ പൊലീസിനോട് സഹകരിക്കുമെന്ന് കമ്പനി വ്യക്തമാക്കുകയും ചെയ്‌തു. ഏറ്റവും പുതിയ സുരക്ഷാ ഫീച്ചറുകളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് വാഹനങ്ങള്‍ സജ്ജീകരിക്കുമ്പോൾ ഉത്തരവാദിത്വമുള്ള നിർമാതാവ് എന്ന നിലയിൽ റോഡ് സുരക്ഷ അവബോധം വർധിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾ തുടരുമെന്ന് മെഴ്‌സിഡസ് ബെൻസ് ഇന്ത്യ പ്രസ്‌താവനയിൽ വ്യക്തമാക്കി.

Also Read:സൈറസ് മിസ്ത്രിയുടെ മരണം : കാറിന്‍റെ ഇസിഎം ജർമനിയിലേക്ക് അയയ്ക്കാൻ മെഴ്‌സിഡസ് ബെൻസ്

വാഹനത്തിന് എന്തെങ്കിലും മെക്കാനിക്കൽ തകരാർ ഉണ്ടായിരുന്നോ, കാറിന്‍റെ ബ്രേക്ക് ഫ്ലൂയിഡ് എന്തായിരുന്നു, ടയർ പ്രഷർ എന്തായിരുന്നു തുടങ്ങിയ വിവരങ്ങളും പൊലീസ് കമ്പനിയില്‍ നിന്നും ശേഖരിക്കും. സെപ്‌റ്റംബർ 4നാണ് സൈറസ് മിസ്‌ത്രിയും മറ്റ് മൂന്നുപേരും സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് ബെൻസ് കാര്‍ പാല്‍ഘര്‍ ദേശീയപാതയിലെ ഡിവൈഡറില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടത്. മിസ്‌ത്രിയും ഒപ്പമുണ്ടായിരുന്ന ജഹാംഗീര്‍ പണ്ടോളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് രണ്ടുപേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടി.

ABOUT THE AUTHOR

...view details