ചെന്നൈ : സേലം ജില്ലയിലെ (salem district) കരുങ്കൽ പട്ടിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് (gas cylinder) നാല് പേർ മരിച്ചു. 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പാണ്ടുരംഗനാഥർ തെരുവില്‍ താമസിക്കുന്ന ഗണേശൻ എന്നയാളുടെ വീട്ടിലെ സിലിണ്ടറാണ് ഇന്ന് രാവിലെ പൊട്ടിത്തെറിച്ചത്.
ഇതിന്‍റെ ആഘാതത്തില്‍ സമീപത്തെ അഞ്ച് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 10 വയസുകാരി പൂജശ്രീയെ അഗ്നിശമന (fire force) രക്ഷപ്പെടുത്തി.