ന്യൂഡൽഹി:വീട്ടിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് 17 പേർക്ക് പരിക്ക്. ഡൽഹിയിലെ ആസാദ്‌പൂരിൽ ഞായറാഴ്‌ച രാവിലെ 10നാണ് സംഭവം. സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ച് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.
ലാൽബാഗ് മസ്‌ജിദിന് സമീപമുള്ള കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ വീട്ടിൽ ഗ്യാസ് സിലിണ്ടർ മാറ്റുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീടിന്‍റെ മേൽക്കൂരയും ചുമരുകളും തകരുകയും രണ്ടാം നിലയിലെ നാല് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു.