ഔറംഗബാദ് (ബിഹാർ): പൂജക്ക് പ്രസാദമുണ്ടാക്കുന്നതിനിടെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പൊലീസുകാര്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് പെള്ളലേറ്റു. ബിഹാറിലെ ഔറംഗാബാദിലുള്ള സാഹേബ്‌ഗഞ്ചിലെ അനില്‍ ഗോസ്വാമി എന്നയാളുടെ വീട്ടിലാണ് ഛത്ത് പൂജക്കിടെ അപകടം ഉണ്ടായത്. പൂജക്കായി പ്രസാദം ഉണ്ടാക്കുന്നതിനിടെ ഗ്യാസ് ചോര്‍ന്ന് സിലിണ്ടറിന് തീ പിടിക്കുകയായിരുന്നു.
പൂജയ്ക്ക് പ്രസാദമുണ്ടാക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് 30 പേർക്ക് പൊള്ളലേറ്റു - ബിഹാർ
ഗ്യാസ് ചോര്‍ന്ന് സിലിണ്ടറിന് തീ പിടിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ 25 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു
പൂജയ്ക്ക് പ്രസാദമുണ്ടാക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് 30 പേർക്ക് പൊള്ളലേറ്റു
ഇന്ന് പുലര്‍ച്ചെ 3 മണിക്കായിരുന്നു അപകടം. നാട്ടുകാര്‍ തീ അണക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ പൊലീസും അഗ്‌നി ശമന സേനയും എത്തിയാണ് തീ അണച്ചത്. പരിക്കേറ്റവരെ ഉടന്‍ ഔറംഗബാദ് സദർ ആശുപത്രിയിലെത്തിച്ചു. 25 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.