സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നു; രണ്ട് പേർ കൊല്ലപ്പെട്ടു - Meerut building collapse
മീററ്റിലെ ഫലവാദ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് തകർന്നത്
Meerut
ലഖ്‌നൗ: ഉത്തർപ്രദേശിലെ മീററ്റിൽ കെട്ടിടം തകർന്ന് രണ്ട് പേർ കൊല്ലപ്പെട്ടു. പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് മീററ്റിലെ ഫലവാദയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം തകർന്നത്. അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്‌എസ്‌പി അജയ് സഹാനി അറിയിച്ചു.