കേരളം

kerala

ETV Bharat / bharat

യാസ് ചുഴലിക്കാറ്റ്; ഒഡിഷയിൽ മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥർ - Yass Odisha

ഒഡിഷ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ മെയ് 22 മുതൽ 26 വരെ കനത്ത മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Cyclone Yass: Odisha's Mayurbhanj  Bhadrak  Balasore likely to be worst hit  says IMD  യാസ് ചുഴലിക്കാറ്റ്  യാസ് ചുഴലിക്കാറ്റ് ഒഡീഷ  യാസ് ഒഡീഷ  ഐഎംഡി  Yass Odisha  യാസ് ചുഴലിക്കാറ്റ്; ഒഡീഷയിൽ മുന്നറിയിപ്പ്
യാസ് ചുഴലിക്കാറ്റ്; ഒഡീഷയിൽ മുന്നറിയിപ്പ്

By

Published : May 23, 2021, 2:22 PM IST

ഭുവനേശ്വർ: ഒഡിഷയിൽ മെയ് 26ന് യാസ് ചുഴലിക്കാറ്റ് എത്തുമെന്നും മയൂർഭഞ്ച്, ഭദ്രക്, ബാലസോർ എന്നീ സ്ഥലങ്ങളെ ചുഴലിക്കാറ്റ് കൂടുതൽ ബാധിക്കുമെന്നും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി) ഡെപ്യൂട്ടി ഡയറക്‌ടർ ഉമാശങ്കർ ദാസ്.

കിഴക്കൻ തീരത്ത് ശക്തിപ്രാപിച്ചു കൊണ്ടിരിക്കുന്ന യാസ് ചുഴലിക്കാറ്റ് മെയ് 26ന് ഒഡീഷ, പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തീരങ്ങളിൽ എത്തുമെന്നും അദ്ദേഹം അറിയിച്ചു. ഭദ്രക്, ബാലസോർ, ജജ്‌പൂർ, കേന്ദ്രപാറ, ജഗത്‌സിംഗ്‌പൂർ, കട്ടക്, ഖോർദ, പുരി എന്നീ സ്ഥലങ്ങളിൽ മെയ് 25 മുതൽ കനത്ത മഴ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒഡിഷ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ മെയ് 22 മുതൽ 26 വരെ കനത്ത മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് മുൻപ് അറിയിച്ചിരുന്നു. മെയ് 23 മുതൽ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് കൊൽക്കത്തയിലെ പ്രാദേശിക കാലാവസ്ഥ കേന്ദ്രം മേധാവി ഡോ. സഞ്ജീവ് ബന്ദോപാധ്യായ മുന്നറിയിപ്പ് നൽകുകയും ചെയ്‌തു.

Also Read:യാസ്‌ ചുഴലിക്കാറ്റ്; രക്ഷാപ്രവർത്തനത്തിന് പൂർണ സജ്ജമെന്ന് ഇന്ത്യൻ ആർമി

ABOUT THE AUTHOR

...view details