ജഗത്സിംഗ്പൂർ: മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി വടക്ക് -വടക്ക് പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 10 കി.മീ വേഗതയിൽ സഞ്ചരിച്ച് 2021 മെയ് 24, രാത്രി 11.30 ഓടെ ശക്തമായ ചുഴലിക്കാറ്റായി മാറി 17.6°N അക്ഷാംശത്തിലും 89.0°E രേഖാംശത്തിലും എത്തിയിരിക്കുന്നു. നിലവിൽ 'യാസ്' എന്ന ശക്തമായ ചുഴലിക്കാറ്റ് പാരദ്വീപിൽ (ഒഡിഷ ) നിന്ന് 390 കി.മീ തെക്ക് -തെക്കു കിഴക്കായും ബാലസോറിൽ നിന്ന് 490 കി.മീ തെക്ക് -തെക്കു കിഴക്കായും ഡിഗ (പശ്ചിമ ബംഗാൾ) യിൽ നിന്ന് 470 കി.മീ തെക്ക് -തെക്കു കിഴക്കായും ഖേപ്പുപറയിൽ നിന്ന് 500 കി.മീ തെക്ക് -തെക്കു പടിഞ്ഞാറായിട്ടാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്.
അടുത്ത 12 മണിക്കൂറില്‍ യാസ് ശക്തി പ്രാപിക്കും; ഒഡിഷ തീരത്ത് ജാഗ്രത Read More…..യാസ് ചുഴലിക്കാറ്റ് മറ്റൊരു വെല്ലുവിളി: ഒഡീഷ മുഖ്യമന്ത്രി
ഈ ശക്തമായ ചുഴലിക്കാറ്റ് വടക്ക് -വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അടുത്ത 12 മണിക്കൂറിൽ ശക്തി പ്രാപിച്ചു അതിശക്തമായ ചുഴലിക്കാറ്റായി മാറാൻ ആണ് സാധ്യത. തുടർന്ന് വീണ്ടും വടക്ക്- വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിച്ച് മെയ് 26ന് പുലർച്ചയോടെ പശ്ചിമ ബംഗാൾ - വടക്കൻ ഒഡിഷ തീരത്തെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. തുടർന്ന് മെയ് 26 ഉച്ചയോടെ പശ്ചിമ ബംഗാൾ - വടക്കൻ ഒഡിഷ തീരത്ത് പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ അതിശക്തമായ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.
മെയ് 25,മെയ് 26 തിയതികളിൽ മധ്യ-വടക്കൻ ബംഗാൾ ഉൾക്കടലിലും, ആന്ധ്രാ പ്രദേശ് -ഒഡിഷ- പശ്ചിമ ബംഗാൾ- ബംഗ്ലാദേശ് തീരപ്രദേശങ്ങളിലും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മൽസ്യ തൊഴിലാളികൾ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാനും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ഒഡിഷ-പശ്ചിമ ബംഗാൾ അതിർത്തിയിൽ കിഴക്കൻ തീരത്ത് മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് പ്രവചിച്ചതോടെ ജില്ല ഭരണകൂടം പ്രദേശവാസികളെ വീടുകളിൽ നിന്ന് ജഗത്സിംഗ്പൂർ ജില്ലയിലെ കേന്ദ്രങ്ങളിലേക്ക് മാറ്റി.