ന്യൂഡൽഹി:യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. യാസ് ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ നിന്ന് ബംഗാളിലേക്കും ഒഡിഷയിലേക്കും നീങ്ങുന്നു. ആളുകൾ എല്ലാ മുൻകരുതൽ നടപടികളും പിന്തുടരണമെന്ന് അദ്ദേഹം പറഞ്ഞു. മെയ് 26, 27 തീയതികളിൽ അസമിലും മേഘാലയിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. മെയ് 28ന് ബിഹാറിലും മഴയ്‌ക്ക് സാധ്യതയെന്ന് ഐഎംഡി പറഞ്ഞു.
യാസ് ചുഴലിക്കാറ്റ്; ജനങ്ങൾക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകണമെന്ന് രാഹുൽ ഗാന്ധി - ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്
യാസ് ചുഴലിക്കാറ്റ് ബാധിച്ചേക്കാവുന്ന മേഖലകളിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 35 ടീമുകളെ വിന്യസിച്ചിട്ടുണ്ട്.
More Read:യാസ് ചുഴലിക്കാറ്റ്; ഒഡിഷയിലും ബംഗാളിലും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു
യാസ് ചുഴലിക്കാറ്റ് ബാധിച്ചേക്കാവുന്ന മേഖലകളിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 35 ടീമുകളെ വിന്യസിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ ഇതിനകം 35 എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ആൻഡമാൻ, നിക്കോബാർ എന്നിവിടങ്ങളിലും എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചു. ജംഷദ്‌പൂർ, റാഞ്ച് തുടങ്ങിയ പ്രദേശങ്ങളെ കാറ്റ് ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാർഖണ്ഡിലും ടീമുകളെ വിന്യസിക്കേണ്ടതുണ്ടെന്ന് എൻഡിആർഎഫ് ഡയറക്ടർ ജനറൽ എസ്എൻ പ്രധാൻ പറഞ്ഞു. ചുഴലിക്കാറ്റിന്‍റെ ഭീഷണി ഉള്ളതിനാൽ നോർത്ത് റെയിൽവേ മെയ് 24 മുതൽ 29 വരെ 25 ട്രെയിൻ സർവീസുകൾ റദ്ദാക്കി. ചുഴലിക്കാറ്റ് വീശാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് നേരത്തെ അറിയിച്ചിരുന്നു.