കേരളം

kerala

ETV Bharat / bharat

യാസ്: സ്ഥിതിഗതികൾ വിലയിരുത്തി ഒഡിഷ മുഖ്യമന്ത്രി - Cyclone

ജീവനുകൾ രക്ഷിക്കാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്ന് നവീൻ പട്‌നായിക്.

Cyclone Yaas: Odisha CM reviews preparedness  യാസ്: സ്ഥിതിഗതികൾ വിലയിരുത്തി ഒഡിഷ മുഖ്യമന്ത്രി  യാസ്  ഒഡിഷ മുഖ്യമന്ത്രി  നവീൻ പട്‌നായിക്  ചീഫ് സെക്രട്ടറി  സ്‌പെഷ്യൽ റിലീഫ് കമീഷണർ  Cyclone Yaas  Cyclone  Yaas
യാസ്: സ്ഥിതിഗതികൾ വിലയിരുത്തി ഒഡിഷ മുഖ്യമന്ത്രി

By

Published : May 26, 2021, 9:24 AM IST

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ ശക്തി പ്രാപിച്ച യാസ് ചുഴലിക്കാറ്റ് നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ അവലോകനം ചെയ്ത് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്. എല്ലാ ജീവനും വിലപ്പെട്ടതാണെന്നും ജീവനുകൾ രക്ഷിക്കാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറിയും സ്‌പെഷ്യൽ റിലീഫ് കമീഷണറുമായും വെർച്വൽ പ്ലാറ്റ്ഫോം വഴി നടത്തിയ അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ദുരിത മുഖത്തു നിന്ന് മാറ്റിപ്പാർപ്പിക്കുന്നതിൽ ജനങ്ങൾ സഹകരിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കാൻ ഭരണകൂടത്തിന് നിർദ്ദേശം നൽകി. ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ഭരണകൂടം സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറി എസ്‌സി മോഹൻ‌പാത്ര മുഖ്യമന്ത്രിയെ അറിയിച്ചു. ചുഴലിക്കാറ്റിന്‍റെ സ്ഥാനം, കുടിവെള്ളത്തിനുള്ള ക്രമീകരണങ്ങൾ, കൊവിഡ് ആശുപത്രികളിലെ ക്രമീകരണങ്ങൾ, ഓക്സിജൻ, വൈദ്യുതി വിതരണ ആശയവിനിമയ ശൃംഖല, മറ്റ് ക്രമീകരണങ്ങൾ എന്നിവ സ്‌പെഷ്യൽ റിലീഫ് കമീഷണർ പി.കെ ജെന അവലോകനം ചെയ്തു. രണ്ടര ലക്ഷം പേരെ ദുരിത സാധ്യത മേഖലയിൽ നിന്ന് ഇതിനോടകം മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും ശേഷിക്കുന്നവരെ ഇന്ന് രാത്രി തന്നെ മാറ്റിപ്പാർപ്പിക്കുമെന്നും ജെന അറിയിച്ചു.

Also Read: യാസ് ചുഴലിക്കാറ്റ് ഉച്ചയോടെ തീരം തൊടുമെന്ന് കാലാവസ്ഥ വകുപ്പ്

ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് ചുഴലിക്കാറ്റ് ബഹനാഗയ്ക്കും ബസുദേവ്പൂരിനും ഇടയിൽ ആഞ്ഞടിക്കും. ചുഴലിക്കാറ്റിന്‍റെ തുടർച്ചയായി ഒഡിഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മിക്ക പ്രദേശങ്ങളിലും നേരിയ മുതൽ മിതമായ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details