ഭുവനേശ്വർ: യാസ് ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളിൽ മികച്ച സേവനം നടത്തിയ വിവിധ മേഖലയിലുള്ളവർക്ക് നന്ദി അറിയിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്. ജനങ്ങളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ പഞ്ചായത്ത് പ്രതിനിധികൾ, ജില്ലാ ഭരണകൂടങ്ങൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. കൂടാതെ ദുരിതബാധിത പ്രദേശങ്ങളിൽ തുടർച്ചയായ ആരോഗ്യ സേവനം നടത്തിയ ഡോക്‌ടർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ എല്ലാ പ്രധാന റോഡുകളും 80 ശതമാനം വൈദ്യുതി വിതരണവും പുനസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
യാസ് ചുഴലിക്കാറ്റ്; വിവിധ മേഖലയിലുള്ളവർക്ക് നന്ദി അറിയിച്ച് നവീൻ പട്‌നായിക് - Naveen Pattnaik thanked different departments
യാസ് ചുഴലിക്കാറ്റിനെ തുടർന്ന് ബുധനാഴ്‌ച സംസ്ഥാനത്തെ തീരദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി.
യാസ് ചുഴലിക്കാറ്റ്; വിവിധ മേഖലയിലുള്ളവർക്ക് നന്ദി അറിയിച്ച് നവീൻ പട്‌നായിക്
യാസ് ചുഴലിക്കാറ്റിനെ തുടർന്ന് ബുധനാഴ്‌ച സംസ്ഥാനത്തെ തീരദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. കടലിൽ പോയ 265 മത്സ്യബന്ധന ബോട്ടുകൾ സുരക്ഷിതമായി തിരിച്ചെത്തിയതായി ഇന്ത്യൻ കോസ്‌റ്റ് ഗാർഡ് അറിയിച്ചു.
Also Read:യാസിനെ അതിജീവിച്ച് ഓക്‌സിജന്‍ ടാങ്കറുകള്‍ അയച്ച് ഒഡിഷ