ഭുവനേശ്വർ:കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിൽ ശനിയാഴ്‌ച രാവിലെ ന്യൂനമർദം രൂപപ്പെട്ടതായും മെയ് 24നകം ഇത് ചുഴലിക്കാറ്റായി മാറിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഐഎംഡി നൽകുന്ന വിവരം അനുസരിച്ച് കൂടുതൽ ശക്തിപ്രാപിക്കുന്ന ചുഴലിക്കാറ്റ് വടക്ക്-പടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിക്കുകയും പശ്ചിമ ബംഗാൾ കടന്ന് മെയ് 26ന് വടക്കൻ ഒഡീഷ, ബംഗ്ലാദേശ് തീരങ്ങൾ തൊടുകയും ചെയ്യും.
യാസ് ചുഴലിക്കാറ്റ്: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു - കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ന്യൂനമർദം മെയ് 24നകം ചുഴലിക്കാറ്റായി മാറിയേക്കുമെന്നും മെയ് 26ന് വടക്കൻ ഒഡീഷ, ബംഗ്ലാദേശ് തീരങ്ങൾ തൊടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
![യാസ് ചുഴലിക്കാറ്റ്: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു യാസ് ചുഴലിക്കാറ്റ് Cyclone Yaas Cyclone Yaas ചുഴലിക്കാറ്റ് യാസ് Low Pressure Forms In Bay Of Bengal Low Pressure Low Pressure Forms Bay Of Bengal ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ന്യൂനമർദം രൂപപ്പെട്ടു ന്യൂനമർദം ബംഗാൾ ഉൾക്കടൽ ഭുവനേശ്വർ Bhubaneswar Indian Meteorological Department IMD കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഐഎംഡി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-04:24:19:1621680859-cyclone-1-2205newsroom-1621679793-562.jpg)
Cyclone Yaas: Low Pressure Forms In Bay Of Bengal
മെയ് 26ന് യാസ് ചുഴലിക്കാറ്റ് ഒഡീഷ, പശ്ചിമ ബംഗാൾ തീരം തൊടുമെന്നും ഇരു സംസ്ഥാനങ്ങളിലും മെയ് 22 മുതൽ 26 വരെ കനത്ത മഴ അനുഭവപ്പെടുമെന്നും ഐഎംഡി നേരത്തെ പ്രവചിച്ചിരുന്നു. ഈ സാഹചര്യത്തിൽ പശ്ചിമ ബംഗാളിലെ മത്സ്യത്തൊഴിലാളികൾ മെയ് 23 മുതൽ കടലിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ആഴക്കടലിലുള്ളവർ മെയ് 23 രാവിലെ തന്നെ തീരത്തേക്ക് മടങ്ങാനും നിർദേശം നൽകിയിരിക്കുകയാണ്.
കൂടുതൽ വായനയ്‌ക്ക്:യാസ് ചുഴലിക്കാറ്റ്: സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കത്ത്