കേരളം

kerala

ETV Bharat / bharat

യാസ് ചുഴലിക്കാറ്റ്: ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവുമായി ആന്ധ്ര സർക്കാർ - യാസ് ചുഴലിക്കാറ്റ്

സംസ്ഥാന റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ റാണിയാണ് ഇത് സംബന്ധിച്ച് കലക്ടര്‍മാര്‍ക്ക് കത്തെഴുതിയത്.

Cyclone Yaas: Andhra government instructs officials to take necessary measures Cyclone Yaas Andhra government യാസ് ചുഴലിക്കാറ്റ്: ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവുമായി ആന്ധ്ര സർക്കാർ യാസ് ചുഴലിക്കാറ്റ് ആന്ധ്ര സർക്കാർ
യാസ് ചുഴലിക്കാറ്റ്: ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവുമായി ആന്ധ്ര സർക്കാർ

By

Published : May 24, 2021, 2:23 PM IST

അമരാവതി: യാസ് ചുഴലിക്കാറ്റ് മൂലം ഉണ്ടാകുന്ന ഏത് സാഹചര്യത്തെയും നേരിടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആന്ധ്രപ്രദേശ് സർക്കാർ എല്ലാ ജില്ലകളിലെയും കലക്ടർമാർക്ക് നിർദേശം നൽകി. സംസ്ഥാന റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ റാണിയാണ് ഇത് സംബന്ധിച്ച് കലക്ടര്‍മാര്‍ക്ക് കത്തെഴുതിയത്. ചുഴലിക്കാറ്റ് ഉണ്ടാകുമ്പോള്‍ ക്യാമ്പുകളില്‍ പാര്‍പ്പിക്കുന്നവര്‍ക്ക് കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കത്തില്‍ പറയുന്നു. കാലാവസ്ഥാ കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിച്ച് വേണം പ്രവര്‍ത്തിക്കാനെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ പാർട്ടിയുടെ പാർലമെന്‍റ് അംഗങ്ങളുമായും സംസ്ഥാന ഭാരവാഹികളുമായും ഇന്ന് കൂടിക്കാഴ്ച നടത്തും. വീഡിയോ കോൺഫറൻസിങിനൂടെയാണ് കൂടിക്കാഴ്ച നടത്തുക. യോഗം ഇന്ന് വൈകുന്നേരം 5: 30 ന് ആരംഭിക്കും. യാസ് ചുഴലിക്കാറ്റിന്‍റെ ഭാഗമായുണ്ടാകുന്ന ദുരന്തത്തെ നേരിടാൻ പോകുന്ന സംസ്ഥാനങ്ങളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെയും ഏജൻസികളുടെയും തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉന്നതതല യോഗം ചേര്‍ന്നിരുന്നു.

Read More…………യാസ് ചുഴലിക്കാറ്റ്: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യോഗം വിളിച്ച് അമിത്ഷാ

രാജ്യത്തൊട്ടാകെയുള്ള 950 ദേശീയ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥരെ അണിനിരത്തി ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കാനുള്ള ഒരുക്കങ്ങള്‍ സായുധ സേനയും ആരംഭിച്ചിട്ടുണ്ട്. യാസ് ചുഴലിക്കാറ്റ് മെയ് 26 ന് ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ABOUT THE AUTHOR

...view details