ന്യൂഡൽഹി:ടൗട്ടെ ചുഴലിക്കാറ്റിന്‍റെ സ്ഥിതിഗതികൾ അവലോകനം ചെയ്യാനൊരുങ്ങി പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇതിനായി അദ്ദേഹം ഇന്ന് ഗുജറാത്തും, ദാമന്‍ ഡിയുവും സന്ദർശിക്കും. പ്രധാനമന്ത്രി ഇന്ന് രാവിലെ 9.30 ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട് ഭാവ്നഗറിൽ ഇറങ്ങുകയും അവിടെ നിന്ന് അൻസ്, ഡിയു, ജാഫരാബാദ്, മഹുവ എന്നീ സ്ഥലങ്ങളിൽ ഏരിയൽ സർവേ നടത്തും. തുടര്‍ന്ന് അഹമ്മദാബാദിൽ അവലോകന യോഗം നടത്തും.ഗുജറാത്തിനെ ബാധിച്ച ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്.
ടൗട്ടെ ചുഴലിക്കാറ്റ്; മോദി വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും - ടൗട്ടെ ചുഴലിക്കാറ്റ്; അവലോകനത്തിനായി പ്രധാനമന്ത്രി ഇന്ന് ദാമന്‍ ഡിയുവും, ഗുജറാത്തും സന്ദർശിക്കും
പ്രധാനമന്ത്രി ഇന്ന് രാവിലെ 9.30 ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട് ഭാവ്നഗറിൽ ഇറങ്ങുകയും അവിടെ നിന്ന് അൻസ്, ഡിയു, ജാഫരാബാദ്, മഹുവ എന്നീ സ്ഥലങ്ങളിൽ ഏരിയൽ സർവേ നടത്തും. ഗുജറാത്തിനെ ബാധിച്ച ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്.
സംസ്ഥാനത്ത് നിരവധി വീടുകൾക്കും റോഡുകൾക്കും നാശനഷ്ടമുണ്ടായതായി ചൊവ്വാഴ്ച അധികൃതർ അറിയിച്ചു.മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഗുജറാത്തിന്‍റെ വിജയ് രൂപാനിയുമായി സ്ഥിതിഗതികൾ അറിയുന്നതിനായി ചർച്ച നടത്തിയിരുന്നു. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ വരുന്ന കുറച്ച് മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ചുഴലിക്കാറ്റിനെ തുടർന്ന് വേലിയേറ്റം, വെള്ളപ്പൊക്കം എന്നിവയെക്കുറിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ഗുജറാത്ത് സർക്കാർ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു.സായുധ സേനയുടെ സേവനം അവലോകനം ചെയ്യുന്നതിനായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മെയ് 17 ന് യോഗം ചേർന്നിരുന്നു. ദുരന്തനിവാരണ സേനയെയും ഇന്ത്യൻ സൈന്യത്തെയും രക്ഷാപ്രവർത്തനങ്ങൾക്കായി ഗുജറാത്തിലും ഡിയുവുലും വിന്യസിച്ചിട്ടുണ്ട്.