ടൗട്ടെ ചുഴലിക്കാറ്റ്; ജീവൻ രക്ഷ യന്ത്രം സജ്ജമാക്കിയതായി ഗോവ മുഖ്യമന്ത്രി - ടൗട്ടെ ചുഴലിക്കാറ്റ്; ജീവൻ രക്ഷ യന്ത്രങ്ങൾ സജ്ജമാക്കിയതായി ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത്
ചുഴലിക്കാറ്റ് കണക്കിലെടുത്ത് സംസ്ഥാനത്തെ ബീച്ചുകളിൽ ജീവൻ രക്ഷ യന്ത്രങ്ങൾ സജ്ജമാക്കിയതായും ദുരന്തനിവാരണ സേന ഇതിനായി 22 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ വിന്യസിച്ചതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
പനജി: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടർന്ന് ഐഎംഡിയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് സ്ഥിതിഗതികൾ പരിഹരിക്കുന്നതിനായി ഗോവ സർക്കാർ ജീവൻ രക്ഷ യന്ത്രങ്ങൾ സജ്ജമാക്കി ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത്. ചുഴലിക്കാറ്റ് കണക്കിലെടുത്ത് സംസ്ഥാനത്തെ ബീച്ചുകളിൽ ജീവൻ രക്ഷ യന്ത്രങ്ങൾ സജ്ജമാക്കിയതായും ദുരന്തനിവാരണ സേന ഇതിനായി 22 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ വിന്യസിച്ചതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ജില്ലാ, താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂം ഇതിനായി തുറന്നിട്ടുണ്ട്. അതേസമയം ടൗട്ടെ ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തമായ ചുഴലിക്കാറ്റാവാന്‍ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് കണക്കിലെടുത്ത് ഇന്ത്യൻ റെയിൽവേ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.
TAGGED:
ടൗട്ടെ ചുഴലിക്കാറ്റ്