മുംബൈ : കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗുലാബ് ചുഴലിക്കാറ്റ്, ന്യൂനമർദം ദുർബലമായി അറബിക്കടലിൽ പ്രവേശിച്ച് ഷഹീന്‍ ചുഴലിക്കാറ്റാകുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഖത്തറാണ് ചുഴലിക്കാറ്റിന് ഷഹീൻ എന്ന പേര് നൽകിയത്.
അടുത്ത രണ്ട് ദിവസം ചുഴലിക്കാറ്റിനെ സംബന്ധിച്ചിടത്തോളം പ്രധാനദിനങ്ങളാണ്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് നേരിട്ട് ചുഴലിക്കാറ്റ് ആഞ്ഞടിക്കില്ലെന്നാണ് റിപ്പോർട്ട്.