പുതുച്ചേരി:നിവാർ ചുഴലിക്കാറ്റിനെ നേരിടാൻ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയെ സഹായിച്ചതിൽ കേന്ദ്രത്തോട് നന്ദി അറിയിച്ച് പുതുച്ചേരി ലെഫ്റ്റനന്‍റ് ഗവർണർ കിരൺ ബേദി. പ്രസിഡന്‍റ് രാം നാഥ് കോവിന്ദിന് എഴുതിയ കത്തിലാണ് കിരൺ ബേദി ഇക്കാര്യം അറിയിച്ചത്.
നിവാർ ചുഴലിക്കാറ്റ്; കേന്ദ്ര സഹായത്തിന് നന്ദി അറിയിച്ച് കിരണ്‍ ബേദി
വിവിധ ഏജൻസികളുടെ ശ്രമഫലമായി നിവാറിൽചുഴലിക്കാറ്റിൽ പുതുച്ചേരിയില്‍ ആളുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിഞ്ഞതായും ബേദി പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എൻഡിഎംഎ) മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി, തീരപ്രദേശങ്ങളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനും മത്സ്യബന്ധന ബോട്ടുകൾ സുരക്ഷിതമാക്കുന്നതിനും ആളുകളെ സുരക്ഷിതമായി മാറ്റി പാപ്പിക്കുന്നതിനും സാധിച്ചെന്ന് കിരൺ ബേദി കത്തിൽ പറയുന്നു.
വിവിധ ഏജൻസികളുടെ ശ്രമഫലമായി നിവാറിൽ ചുഴലിക്കാറ്റിൽ പുതുച്ചേരിയില്‍ ആളുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിഞ്ഞതായും ബേദി പറഞ്ഞു. അതേസമയം, തമിഴ്നാട്ടിൽ നിവാർ ചുഴലിക്കാറ്റിൽ മൂന്ന് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.