ന്യൂഡല്‍ഹി : മാന്‍ഡോസ് ചുഴലിക്കാറ്റ് കര തൊട്ടു. തമിഴ്‌നാട്ടിലെ മഹാബലിപുരത്തിന് സമീപം ഇന്നലെ രാത്രിയോടെയാണ് മാന്‍ഡോസ് കര തൊട്ടത്. തമിഴ്‌നാടിന്‍റെ തീര മേഖലയില്‍ ശക്തമായ കാറ്റും മഴയുമാണ് ലഭിക്കുന്നത്. കൂടാതെ മാന്‍ഡോസ് ചുഴലിക്കാറ്റ് വീശിയടിച്ചതിന് പിന്നാലെ ചെന്നൈയുടെ മറ്റിടങ്ങളിലും കനത്ത മഴയും കാറ്റും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദം ആകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുന്നതിനാല്‍ ആ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 55-65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ചെന്നൈ ആർഎംസി ഡിഡിജിഎം എസ് ബാലചന്ദ്രൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈകുന്നേരത്തോടെ കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 30-40 കിലോമീറ്ററായി കുറയും.